Connect with us

Celebrity Interviews

ജീവിതത്തില്‍ ഇതുവരെ ആരെയും പ്രൊപ്പോസ് ചെയ്തിട്ടില്ല !!, മനസ്സ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍

Published

on

വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനും തിരക്കഥാകൃത്തുമായ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇന്ന് രാവിലെ വിവാഹിതനായി. താരത്തിന്റെ ജീവിതസഖിയായി എത്തിയത് ഐശ്വര്യയാണ്. കോതമംഗലം സ്വദേശിയാണ് ഐശ്വര്യ. ഇന്ന് രാവിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ലളിതമായ ചടങ്ങില്‍ ആയിരുന്നു നടന്നത്. താന്‍ ആദ്യമായാണ് ഒരാളെ പ്രപോസ് ചെയ്യുന്നതെന്നും അയാളെതന്നെ ജീവിതസഖിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും GINGER MEDIA യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരുന്നു

ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. വിവാഹനിശ്ചയം ഡിസംബറിലായിരുന്നു. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും വിഷ്ണു വിവാഹനിശ്ചയം കഴിഞ്ഞു മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. കൊച്ചിയിലെ പുതിയ വീട്ടിലേക്ക് പണികഴിപ്പിച്ച് താമസം മാറിയതും ഈ അടുത്ത് ആയിരുന്നു.

ഇത്രയും നാള്‍ കല്യാണം എന്തുകൊണ്ട് നീട്ടിവെച്ചു എന്ന ചോദ്യത്തിന് തിരക്കുകള്‍ കഴിഞ്ഞ് കല്യാണം മതി എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. ഐശ്വര്യ ബിടെക് വിദ്യാര്‍ഥിനിയായിരുന്നു. പഠനശേഷം ഇപ്പോള്‍ പി എസ് സി കോച്ചിങ് ആണെന്നും വിഷ്ണു വ്യക്തമാക്കിയിരുന്നു . താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ബ്രദര്‍ ആയിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രീതി നേടി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്.

Celebrity Interviews

പ്രണയിച്ചെ വിവാഹം കഴിക്കൂ !!! തുറന്നു പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

Published

on

By

സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ഒന്നായിരുന്നു. ചിത്രം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍.

പ്രശ്‌സത സംവിധായകന്‍ പ്രിയദര്‍ശന്റെ മകളും തെന്നിന്ത്യയിലെ മുന്‍നിര നായികയുമായ കല്യാണിയുടെ ആദ്യ മലയാള ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. റിലീസിനൊരുങ്ങുന്ന കല്യാണിയുടെ അടുത്ത ചിത്രം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയമാണ്. ചിത്രത്തില്‍ പ്രണവ് ആണ് നായകനായി എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീടങ്ങളോട്ട് താരത്തിന് കൈനിറയെ ചിത്രങളാണ് ലഭിച്ചത്. കല്യാണി പ്രിയദര്‍ശന് നിരവധി അവസരങ്ങളാണ് ഇപ്പോള്‍ മലയാളത്തിലും തെന്നിന്ത്യയിലുമായി ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോളിതാ താരം ഒരു അഭിമുഖത്തില്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് വെളിപ്പെടുത്തുകയാണ് താന്‍ വളരെ സിനിമാറ്റിക് ആണെന്നും തന്റെ ആളെ മുന്‍പില്‍ കാണുമ്പോള്‍ തനിക്ക് ഒരു സ്പാര്‍ക്ക് ഉണ്ടാകുമെന്നാണ് വിശ്വാസം എന്നും കല്യാണി അഭിമുഖത്തില്‍ പറയുന്നു. മാത്രമല്ല തനിക്ക് പ്രണയം ഉണ്ടായിരുന്നെങ്കില്‍ തന്റെ ജീവിതം രക്ഷപ്പെട്ടേനെ എന്ന് ഇടയ്ക്ക് താന്‍ ഓര്‍ക്കാറുണ്ട് എന്നും തുറന്നു പറഞ്ഞു. മലയാളത്തില്‍ താരത്തിന് നിരവധി ആരാധകരാണ് ഇപ്പോഴുള്ളത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ മലയാള ചിത്രം

Continue Reading

Celebrity Interviews

ആരും ആശങ്കപ്പെടണ്ട, ഞങ്ങള്‍ സുരക്ഷിതരാണ്, എത്രയുംപെട്ടന്ന് അവിടെയെത്തും !!! ആശ്വാസ വാക്കുകളുമായി പൃഥ്വിരാജ്

Published

on

By

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ കുറിച്ച വരികള്‍ ശ്രദ്ദേയമാകുന്നു. ജോര്‍ദാനില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഞങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, വാഡി റം മരുഭൂമിയുടെ പരിധിക്കുള്ളില്‍ ഞങ്ങളുടെ യൂണിറ്റ് ഒറ്റപ്പെട്ടതാണെന്നും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികാരികള്‍ക്ക് ബോധ്യപ്പെട്ടു, അതിനാല്‍ ഞങ്ങള്‍ ഷൂട്ടിംഗിനായി മുന്നോട്ട് പോയി. നിര്‍ഭാഗ്യവശാല്‍, ജോര്‍ദാനില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടിയായി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിവന്നു, അതിന്റെ ഫലമായി 27/03/2020 ന് ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി. അതിനെ തുടര്‍ന്ന്, ഞങ്ങളുടെ ടീം വാദി റമിലെ മരുഭൂമി ക്യാമ്പില്‍ ഒറ്റപ്പെട്ട് താമസിക്കുകയാണ്, പക്ഷെ ഇവിടെ സുരക്ഷിതരാണെന്നും താരം കുറിച്ചു.

കുറിപ്പ് വായിക്കാം: എല്ലാവര്‍ക്കും നമസ്‌ക്കാരം. ഈ ദുഷ്‌കരമായ സമയങ്ങളില്‍ എല്ലാവരും സുരക്ഷിതരായിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. 24/03/2020 ന് ജോര്‍ദാനില്‍ ആടുജീവത്തിന്റെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഞങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, വാഡി റം മരുഭൂമിയുടെ പരിധിക്കുള്ളില്‍ ഞങ്ങളുടെ യൂണിറ്റ് ഒറ്റപ്പെട്ടതാണെന്നും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികാരികള്‍ക്ക് ബോധ്യപ്പെട്ടു, അതിനാല്‍ ഞങ്ങള്‍ ഷൂട്ടിംഗിനായി മുന്നോട്ട് പോയി. നിര്‍ഭാഗ്യവശാല്‍, ജോര്‍ദാനില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടിയായി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിവന്നു, അതിന്റെ ഫലമായി 27/03/2020 ന് ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി. അതിനെ തുടര്‍ന്ന്, ഞങ്ങളുടെ ടീം വാദി റമിലെ മരുഭൂമി ക്യാമ്പില്‍ ഒറ്റപ്പെട്ട് താമസിക്കുകയാണ്.

ഈ സാഹചര്യം കാരണം ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ ഉടനടി അനുമതി ലഭിക്കില്ലെന്നും അതിനാല്‍ ലഭ്യമായ ആദ്യത്തെ അവസരത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് ഞങ്ങളുടെ അടുത്ത മികച്ച ഓപ്ഷന്‍ എന്നും അധികൃതര്‍ ഞങ്ങളോട് പറഞ്ഞു. ഏപ്രില്‍ രണ്ടാം വാരം വരെ വാദി റമില്‍ താമസിക്കാനും ചിത്രീകരിക്കാനും ഞങ്ങള്‍ ആദ്യം പദ്ധതിയിട്ടിരുന്നതിനാല്‍, ഞങ്ങളുടെ താമസവും ഭക്ഷണവും അവര്‍ ലഭ്യമാക്കി തരും.

ഞങ്ങളുടെ ടീമില്‍ ഒരു ഡോക്ടര്‍ ഉണ്ട്, അവര്‍ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു, കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച ജോര്‍ദാനിയന്‍ ഡോക്ടര്‍ ഇടയ്ക്കിടെ പരിശോധനകള്‍ക്കും വിധേയരാകുന്നുണ്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

Continue Reading

Celebrity Interviews

അമ്മ എന്ന വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നില്ല!!! അശ്വതി  ശ്രീകാന്ത്

Published

on

By

അവതാരക, എഴുത്തുകാരി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടന്ന നേടിയെടുത്ത താരമായ അശ്വതി  ശ്രീകാന്ത് കണ്ണൂരിൽ നടന്ന ദാരുണ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയാണ്.   കഴിഞ്ഞ ദിവസം ആയിരുന്നു  കണ്ണൂർ സ്വദേശിനിയായ ശരണ്യ കാമുകനുമൊത്ത് ഒളിച്ചോടാൻ തടസ്സമായി നിന്ന കുഞ്ഞിനെ കടൽഭിത്തിയിൽഎറിഞ്ഞു കൊലപ്പെടുത്തിയത്  .

സോഷ്യൽ മീഡിയയിലൂടെ വാർത്ത പുറത്തുവന്നശേഷം  പലരും ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ്.  ആ അവതാരികയായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടുകയാണ്.

വേറിട്ട അവതരണശൈലിയാണ് താരത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്. ടെലിവിഷന്‍ പരിപാടികളില്‍ തന്റേതായ ഇടം സ്വന്തം ശൈലിയിലൂടെ താരം വളരെ പെട്ടന്ന നേടിയെടുത്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ അശ്വതി വളരെ സജീവമാണ്.  ഫ്‌ലവേര്‍സ് ചാനലിലെ ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. പിന്നീട് നിരവധി ഷോകളില്‍ അശ്വതി എത്തി ആരാധകരെ അമ്പരപ്പിച്ചിരുന്നു. താരത്തിന് ഒരു മകള്‍ ആണ് ഉള്ളത്. അശ്വതിയുടെ കുറിപ്പ് വായിക്കാം പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി…! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല

Continue Reading

Trending