Connect with us

Entertainment News

“ഇവർക്ക് ഈ ലോക്ക്ഡൗൺ കഴിഞ്ഞിട്ട് വന്നാ പോരേ? ഇപ്പോ തന്നെ കെട്ടി എടുക്കണോ?ഒരു ലോക്ക്ഡൗൺ പെണ്ണുകാണൽ.

Published

on

ഒരു ലോക്ക്ഡൗൺ പെണ്ണു കാണൽ. “അടുത്ത ദിവസം അവളെ പെണ്ണുകാണാൻ ചെറുക്കനും കൂട്ടരും വരുന്നുണ്ടെന്ന് കേട്ടതോടെ അവളുടെ ടെൻഷൻ ഇരട്ടിയായി. ” നീ എന്തിനാ അച്ചു ഇങ്ങനെ ടെൻഷനടിക്കുന്നത്? അവര് വന്ന് കണ്ടിട്ട് പോട്ടേന്ന്.. ” അനുജത്തിയെ ആശ്വസിപ്പിക്കാനെന്നോണം ആതിര ചോദിച്ചു. “ഇവർക്ക് ഈ ലോക്ക്ഡൗൺ കഴിഞ്ഞിട്ട് വന്നാ പോരേ? ഇപ്പോ തന്നെ കെട്ടി എടുക്കണോ? അല്ലേലെ എനിക്ക് ഈ ഒരുങ്ങികെട്ടി നിക്കണത് ഇഷ്ടല്ല. ഇതെത്രാമത്തെ തവണയാ.” അല്പം മുഷിപ്പോടെയാണ് അവളത് പറഞ്ഞത്. “അതൊന്നും നമ്മുടെ കയ്യിലല്ലല്ലോ മോളേ. നിന്റെ യോഗം ചിലപ്പോ ഇതിലാണെങ്കിലോ? ” അതല്ല ചേച്ചി. ഈ മുഖക്കുരു കണ്ടോ മൂക്കിലും ഉണ്ട് കവിളത്തും ഉണ്ട് ചക്കപോലത്തെ. കണ്ണാടീ നോക്കുമ്പോ തന്നെ എന്തൊരു വൃത്തികേടാ. ഇങ്ങനെ കണ്ടാ ഏത് ചെക്കനാ ഇഷ്ടപെടാ. മൂന്നാല് ദിവസം കഴിഞ്ഞ് വന്നിരുന്നെങ്കിൽ ഇത് പോയേനെ” അവൾ പറഞ്ഞത് കേട്ടിട്ട് ആതിരയ്ക്ക് ചിരിയാണ് വന്നത്. ” ഓ പിന്നെ നിന്റെ ഒരു മുഖക്കുരു. അതൊക്കെ ഈ പ്രായത്തിലുള്ള പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലേ? അതൊന്നും സാരല്ല്യ.. എന്റെ കല്ല്യാണ സമയത്ത് വരെ ഉണ്ടായിരുന്നു ചക്കപോലത്തെ രണ്ടെണ്ണം.. ” “ചേച്ചിക്ക് അത് പറയാം. അല്ലേലെ ഉള്ള ക്രീമെല്ലാം വാരിത്തേച്ചാ ഒരു മെനയൊക്കെ ഉണ്ടാക്കി എടുത്തത്. ? അതാണേൽ കൃത്യമായി മൂക്കിൽ തന്നെ വന്നു. പൊട്ടിച്ച് കളഞ്ഞാ അതിനും വൃത്തി കേടാവും. ”

അവളുടെ വിഷമം കണ്ടപ്പോൾ ആതിരയ്ക്കും ആശങ്കയായി.. എത്രയോ കൂട്ടരാണ് അവളെ ഇത് വരെയ്ക്കും പെണ്ണ് കാണാൻ വന്നിട്ടുള്ളത് എല്ലാം ഓരോരോ കാരണങ്ങൾ വന്ന് മുടങ്ങും.. ഇത് അവരുടെ അകന്ന ബന്ധു വഴി വന്ന ഒരു ആലോചന ആയിരുന്നു. ജാതകം നോക്കി ചേർന്നതിന് ശേഷമാണ് അവർ വരുന്നത്. തന്നെയുമല്ല തങ്ങളുടെ കുടുംബത്തിന്റെ അവസ്ഥയെല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് അവർ വരുന്നതും. എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആതിരയ്ക്ക് ഒരു ആശയം തോന്നിയത്. ” ഡീ ഒരു വഴിയുണ്ട്..” ” എന്താ ചേച്ചി?” അവൾ ആകാംക്ഷയോടെ ആതിരയുടെ മുഖത്തേക്ക് നോക്കി. “ബ്രേക്ക് ദ ചെയിൻ” ” എന്താ ചേച്ചി പറഞ്ഞ് വരുന്നത്?” “ഡീ ഇപ്പോ കൊറോണക്കാലം അല്ലേ? മാസ്ക്ക് ധരിക്കുന്നത് കരുതലിന്റെ ഭാഗമല്ലേ? അതുകൊണ്ട് നീ ഒരു മാസ്ക്ക് വയ്ക്ക്.. അപ്പോ നിന്റെ മുഖക്കുരു ആരും കാണുകയുമില്ല.. ധൈര്യമായി അവരുടെ മുന്നിൽ പോയി നിൽക്കുകയും ചെയ്യാം. എങ്ങനുണ്ട് ഐഡിയ?” ആതിര പറഞ്ഞത് കേട്ട് അവൾക്ക് സംശയമായി.. “സംഗതി കൊള്ളാം.. പക്ഷെ അവർ മാസ്ക്ക് അഴിച്ച് കാണണമെന്ന് പറഞ്ഞാൽ?” ” അതിന് വഴിയുണ്ട്.. അവരെക്കൊണ്ട് അത് ചോദിപ്പിക്കാതിരുന്നാ പോരേ.. ഞാൻ ചേട്ടനോടും കൂടെ ഒന്ന് പറയാം.. നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാടി. ” ചേച്ചി പറയുന്നതിനോട് പൂർണ്ണമായി യോചിപ്പില്ലെങ്കിലും അതല്ലാതെ വേറെ വഴിയൊന്നുമില്ലാത്തത് കൊണ്ട് അവൾ അതിന് വഴങ്ങുകയായിരുന്നു..

പിറ്റെ ദിവസം പറഞ്ഞ സമയത്ത് തന്നെ ചെറുക്കനും കൂട്ടരും വന്നു. ചെറുക്കനും അമ്മാവനും രണ്ട് സുഹൃത്തുക്കളുമായിരുന്നു വന്നിരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ എല്ലാവരുടേയും മുഖത്ത് മാസ്കും ഉണ്ടായിരുന്നു. വീടിന് പുറത്ത് വച്ചിരിക്കുന്ന ഹാന്റ് വാഷും ബക്കറ്റും വെള്ളവും കണ്ട് ചെറുക്കനും കൂട്ടർക്കും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. ഈ സമയം അങ്ങനെയാണല്ലോ. അവരെ സ്വീരിക്കാനായി ആതിരയുടെ ഭർത്താവാണ് ഉമ്മറത്ത് നിന്നിരുന്നത്..” ഒന്നും വിചാരിക്കരുത്.. ഒരു കരുതൽ എന്ന നിലയ്ക്ക് ആ കൈകൾ നീട്ടിക്കോളൂ.. സാനിറ്റൈസറാണ്.. ആരോഗ്യ പ്രവർത്തകരും സർക്കാരും പറയുന്നത് നമ്മൾ അനുസരിക്കണമല്ലോ..” ചേട്ടൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.. അത് കേട്ട് ഒന്നമ്പരന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടാന്ന് പറയാൻ അവർക്കുമായില്ല.. “അതിനെന്താ വളരെ നല്ല കാര്യമല്ലേ? നമ്മൾ സൂക്ഷിച്ചാ നമുക്ക് കൊള്ളാം.. ” അമ്മാവനാണ് അത് പറഞ്ഞത്.. കൈകൾ വൃത്തിയാക്കിയതിന് അവർ അകത്തേക്ക് കയറി.. സോഫയിൽ അവരെ ഇരുത്തിയതിന് ശേഷം ചേട്ടൻ ഒന്നുകൂടെ അവരോട് പറഞ്ഞു.. “ആ മാസ്ക്ക് അഴിക്കണ്ടാട്ടോ.. പിന്നെ ഒരു മീറ്റർ അകലം പാലിച്ചിരുന്നാ മതി…” “എന്ത് കരുതലാണീ മൻസ്യന്” ചേട്ടൻ പറഞ്ഞത് കേട്ട് സുഹൃത്ത് ചെറുക്കന്റെ ചെവിട്ടിൽ പറഞ്ഞു.. അത് കേട്ട് അവനും ചിരി വന്നു.. “അല്ല ഞാൻ ആരോഗ്യവകുപ്പിലാണേ വർക്ക് ചെയ്യുന്നത് അത് കൊണ്ടാ കുറച്ചൂടെ മുൻകരുതൽ .. ഒന്നും തോന്നരുത്..” ചേട്ടൻ പറഞ്ഞത് കേട്ടപ്പോഴാണ് അവർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കിയത്.. “അതൊന്നും സാരമില്ല്യ.. നല്ല കാര്യമല്ലേ?” അമ്മാവൻ വീണ്ടും ഇടക്ക് കയറി..

ഇതെല്ലാം ജനലിലൂടെ ഒളിച്ച് കണ്ട ആതിര അവളോടായ് പറഞ്ഞു.. “എങ്ങനുണ്ടെന്റെ ബുദ്ധി? ഇനി നിന്നോട് മാസ്ക്ക് ഊരാൻ അവർ പറയില്ല മോളേ?” അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി.. മാസ്ക്ക് ധരിച്ച് ചായയുമായി മന്ദം മന്ദം അവൾ അവരുടെ മുന്നിലേക്ക് ചെന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കി. ആകെ പുറത്ത് കാണുന്ന അവളുടെ ഉണ്ടക്കണ്ണ് അവന് പെരുത്തിഷ്ടമായി. അല്പനേരം ആ കണ്ണുകളിലേക്ക് തന്നെ അവൻ നോക്കി.. അവന്റെ നോട്ടം കണ്ട് അവൾക്കും നാണമായി.. കട്ട താടിയും മീശയുമുള്ള ചെക്കനെ വേണമെന്നായിരുന്നു അവളുടെ സങ്കൽപം.. താടിയുടെ അല്പ ഭാഗങ്ങൾ മാസ്ക്കിനടിയിലൂടെ കണ്ടത് കൊണ്ട് താടി ഉണ്ടെന്ന് അവൾക്ക് ബോധ്യമായി… “അല്ലാ കുട്ടികൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവുമല്ലോ അല്ലേ? ” അമ്മാവൻ പറഞ്ഞത് കേട്ട് അവളൊന്ന് ഞെട്ടി. അവൾ ചേട്ടന്റെ മുഖത്തേക്ക് നോക്കി.. “അതിനെന്താ പുറത്തെ മാവിൻ ചുവട്ടിലേക്ക് പോയ്ക്കൊള്ളൂ.. നല്ല തണലുണ്ട്.. മനസ്സ് തുറന്ന് സംസാരിച്ചോളൂ… ” അത് കൂടെ കേട്ടതോടെ അവൾക്ക് ആധി കൂടി..

അതോടെ പണി പാളിയെന്ന് ആതിരയ്ക്കും തോന്നി… അവർ ഇരുവരും മാവിൻ ചുവട്ടിലേക്ക് നടന്നു.. രണ്ട് പേരുടേയും മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.. മാവിൻ ചുവട്ടിലെത്തിയതും അവൻ ചോദിച്ചു.. ” അച്ചൂന്ന് ആണല്ലേ എല്ലാരും വിളിക്കുന്നത്? നല്ല പേരാട്ടോ” “ങ്ങും” അവൻ പറഞ്ഞത് കേട്ട് അവൾ അല്പം നാണത്തോടെ മൂളി.. ” എനിക്ക് കൂടുതൽ ഒന്നും ചോദിക്കാനില്ല.. ഞാൻ തന്നെ കണ്ടിട്ടുണ്ട് ഒരുപാട് തവണ.. ബസ്സിൽ വച്ചും അമ്പലത്തിൽ വച്ചും ഒക്കെ.. അച്ചു എന്നെ ശ്രദ്ധിച്ചിട്ടില്ലെന്നേ ഉള്ളൂ.. എനിക്ക് ഇഷ്ടമാണ്.. ഇഷ്ടം തുറന്ന് പറയാൻ പേടിയുണ്ടായിട്ടല്ല.. അത് അന്തസ്സായി തന്നെ വന്ന് പറയാമെന്ന് കരുതി. അച്ചൂന് എന്തേലും എന്നെക്കുറിച്ച് അറിയാനുണ്ടേൽ ചോദിക്കാം..” അവൻ പറഞ്ഞത് കേട്ട് അവൾക്ക് ആശ്ചര്യമായി അവൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി.. “എന്താ ഇങ്ങനെ നോക്കുന്നത്? ഞാൻ പറഞ്ഞില്ലേ എന്നെ കണ്ട്കാണാൻ വഴിയില്ലാന്ന്.. എന്നെ കാണണമെന്ന് ഉണ്ടാവുമല്ലേ? എന്ത് ചെയ്യാനാ മാസ്ക്ക് ഊരരുതെന്നല്ലേ ചേട്ടൻ പറഞ്ഞിരിക്കുന്നത്”

അവൻ പറഞ്ഞത് കേട്ട് അവൾക്ക് ചിരിവന്നു.. “അങ്ങനെ ഒന്നുമില്ല.. ഇനി ഇപ്പോ എന്തായാലും സത്യം പറയാലോ.. ഈ മാസ്ക്ക് ഒക്കെ ചേച്ചീടെ ഐഡിയയാ.. വേറൊന്നുമല്ലാട്ടോ ഒന്ന് രണ്ട് മുഖക്കുരു വന്നത് കാരണം മുഖം കാണിക്കാൻ വിഷമിച്ചിരുന്നത് കൊണ്ട് ചേച്ചിയും ചേട്ടനും കൂടെ ഒപ്പിച്ച പണിയാ… ഇനീപ്പോ ഇതിന്റെ ആവശ്യമില്ലല്ലോ..” അതും പറഞ്ഞ് ചിരിച്ച് കൊണ്ട് അവൾ മുഖത്തെ മാസ്ക്ക് അഴിച്ചു… അത് കേട്ട് അവനും ചിരിവന്നു.. “ആഹാ.. അപ്പോ താനും എന്റെ പോലെ അറിഞ്ഞ് കൊണ്ട് തന്നെയാ മാസ്ക്ക് ഇട്ടതല്ലേ? ഈ കൊറോണ കൊണ്ട് അങ്ങനേം ഉപകാരമു ണ്ടായല്ലോ? ” അവൻ പറഞ്ഞത് കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി.. ” ചേട്ടനും മുഖക്കുരുവാണോ പ്രശ്നം?” ” ഏയ്.. മുഖക്കുരു ഒന്നും അല്ല.. രാവിലെ ചെറിയൊരു അബദ്ധം പറ്റി.. ബാർബർ ഷോപ്പ് എല്ലാം മുടക്കല്ലേ.. മീശയിൽ ഒന്ന് പണി പഠിച്ചതാ.. അബദ്ധത്തിൽ ഒരു ഭാഗം അല്പം കയറിപ്പോയി.. ആകെ വിഷമത്തിലിരിക്കു മ്പോഴോ ഫ്രണ്ട് മാസ്ക്കിന്റെ കാര്യം പറഞ്ഞത്.. മാസ്ക്ക് അഴിക്കേണ്ടി വരുമോന്ന് ഒരു ടെൻഷനുണ്ടായിരുന്നു.. ഇവിടെ വന്നപ്പോൾ ചേട്ടന്റെ സ്വീകരണം കൂടെ കണ്ടപ്പോളാ സമാധാനമായത്.. ഇനീപ്പോ കാണിക്കുന്നതിൽ വിരോധമില്ലല്ലോ?” അത് പറഞ്ഞു അവനും മാസ്ക് അഴിച്ച് മാറ്റി…. ആ മീശ കണ്ട് അവളും അറിയാതെ ചിരിച്ച് പോയി.. ആ ചിരി പിന്നെ അവരുടെ ജീവിതത്തിലേക്ക് പടരാൻ അധിക സമയം വേണ്ടി വന്നില്ല.. അങ്ങനെ ബ്രേക്ക് ദ ചെയിൻ വീട്ടുകാരെല്ലാം കൂടെ ലോക്ക് ദ ചെയിൻ (താലികെട്ട്) ആക്കി മാറ്റി… പ്രവീൺ ചന്ദ്രൻ

Entertainment News

ഹണിമൂണിന് ഇവിടെ പോകാനാണ് ആഗ്രഹം !!! വിവാഹ ശേഷമുള്ള യാത്രയെക്കുറിച്ച് എലീന

Published

on

By

ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ആരാധകര്‍ കൂടിയത്. ബിഗ് ബോസ് സീസണ്‍ 2 വില്‍ വന്നതോടു കൂടിയാണ് താരത്തിന് ആരാധകവൃന്ദം കൂടിയത്. അവതാരികയായി ആയിരുന്നു താരം ആദ്യം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് അഭിനേത്രിയായും തിളങ്ങിയിരുന്നു. ഈ സുവര്‍ണ്ണ അവസരത്തിലായിരുന്നു താരത്തിന് ബിഗ് ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായി അവസരം ലഭിച്ചത്. പിന്നീട് വര്‍ക്കുകള്‍ എല്ലാം ഉപേക്ഷിച്ച് താരം ബിഗ് ബോസ് ന്റെ ഭാഗമാവുകയായിരുന്നു.

അവസാന ദിവസം വരെ എലീനയും ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് താരവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറല്‍ ആകുകയാണ് പതിവ്. സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി താരം ഓവര്‍ ആക്കുന്നു എന്ന് വിമര്‍ശനങ്ങളും ആദ്യം ബിഗ് ബോസില്‍ ഉയര്‍ന്നിരുന്നു.

യഥാര്‍ത്ഥത്തില്‍ പെരുമാറ്റം അങ്ങനെ ആണെന്നായിരുന്നു താരത്തോട് അടുപ്പമുള്ളവര്‍ ഏറെയും തുറന്നു പറഞ്ഞത്. താരം തന്നെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് പ്രണയത്തില്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. ഹണിമൂണിന് ബെല്‍ജിയത്തില്‍ പോകാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കിയിരുന്നു. താരത്തിന് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് ഫുക്രു ആയിരുന്നു. ഇരുവരും തമ്മിലുള്ള നിരവധി സീനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു .

Continue Reading

Entertainment News

പ്രണയഗാനവുമായി ആരാധകരുടെ മനം മയക്കി പ്രിയ വാര്യര്‍ !!! വീഡിയോ വൈറല്‍

Published

on

By

ഈ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറയെ ഇടം നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍.അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി ഗാന രംഗമാണ് പ്രിയയുെ കരിയര്‍ ഇത്രയും ഉയര്‍ത്തിയത്.ചിത്രത്തിലെ പാട്ട് ഹിറ്റായതോടെ താരം ഒറ്റ രാത്രി കൊണ്ടാണ് താരം സോഷ്യല്‍ മീഡിയയിലുടെ സെലിബ്രിറ്റിയായിമാറുകയും ചെയ്തു.

അഭിനയത്തിനും മോഡലിങ്ങിനും പുറമെ താരം നല്ലൊരു ഗായിക കൂടിയാണ്. ഇപ്പോഴിതാ ഒരു പ്രണയഗാന പാടി താരം ആരാധകരുടെ ഹൃദയം കവരുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുലക്ഷം കവിഞ്ഞതോടെ താരത്തിന്റെ പോസ്റ്റുകളും പെട്ടന്ന് റീച്ച് നേടാറുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അഡാര്‍ ലൗവിന് ശേഷം താരം അഭിനയിച്ച ചിത്രം ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ഫിലിമിലായിരുന്നു. അതിന് ശേഷം ഒരു ചിത്രത്തില്‍ പാട്ട് പാടി ഗായികയായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

പിന്നീട് നിരവധി ഇന്റര്‍ നാഷണല്‍ കമ്പനികളുടെമോഡലായി എത്തുകയും ചെയ്തു. ഇപ്പോഴിതാ പ്രിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. കന്നഡ സിനിമയിലാണ് നടി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യു്‌ന റൊമാന്റിക്ക് ചിത്രം വിഷ്ണു പ്രിയയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

View this post on Instagram

Quarantine singing diaries #2🤍

A post shared by Priya Prakash Varrier💫 (@priya.p.varrier) on

Continue Reading

Entertainment News

ലോക്ക് ഡൗണ്‍ സഹായവുമായി രജിത് കുമാര്‍ വീട്ടിലെത്തിയെന്നത് നുണ !!! നിയമനടപടിയ്ക്ക് ഒരുങ്ങി മഞ്ജു പത്രോസ്

Published

on

By

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് ജനഹൃദയം കീഴടക്കി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷോ അവസാനിപ്പിച്ചത്. ഷോയില്‍ പലപ്പോഴും അഭിപ്രായ പ്രകടനങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മഞ്ജു പത്രോസ്.

മഞ്ജു പത്രോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായ കമന്റുകള്‍ വരുന്നെന്ന് ചൂണ്ടിക്കാട്ടി താരം പലതവണ രംഗത്ത് എത്തിയിരിന്നു. നിയമ പരമായും താരം ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് രജിത് കുമാര്‍ മഞ്ജുവിന് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തു എന്ന വാര്‍ത്തയുടെ സത്യാവസ്ഥ താരം ഇപ്പോള്‍ പുറത്തുവിടുകയാണ്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ഈ വാര്‍ത്ത പുറത്തു വിട്ടവര്‍ക്കെതിരെ നിയമപരമായി നേരിടുമെന്നും താരം ചൂണ്ടി ക്കാട്ടുന്നു. ആളുകള്‍ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടി പടച്ചുകെട്ടി ഉണ്ടാക്കുന്നതാണ് ഈ വാര്‍ത്തകള്‍ എന്നും താരം പറഞ്ഞു.ഇപ്പോള്‍ ദൈവം സഹായിച്ച് ആവശ്യസാധനങള്‍ വീട്ടിലുണ്ടെന്നും താരം അറിയിച്ചു. ബുദ്ദിമുട്ട് വരുമ്പോള്‍ അറിയിക്കാമെന്നും താരം പറഞ്ഞു.

കുടുംബത്തെ വരെ ചീത്തവിളിയാണെന്നും വീട്ടിലിരിക്കുന്ന തങ്ങളെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും മഞ്ജുവിന്റെ കുടുംബവും ആരോപിച്ചിരുന്നു. പല വ്യാജ അക്കൊണ്ടുകളില്‍ നിന്നുമാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും സത്യാവസ്ഥ മനസിലാക്കണമെന്നും താരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. ഷോയില്‍ ഏറ്റവും അധികം മഞ്ജു ഏറ്റുമുട്ടിയത് ഡോ രജിത് കുമാറിനോട് ആയിരുന്നു.

Continue Reading

Trending