Connect with us

Entertainment Contents

സേവ് ദി ഡേറ്റ് ഫോട്ടോ പങ്ക് വെച്ചു അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനും

Published

on

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം അരുണിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധയകര്‍ഷിക്കുന്നു. സേവ് ദ് ഡേറ്റ് എന്ന ക്യാപ്ഷനോടെ നടി ശാന്തിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ശാന്തിയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടോവിനോ തോമസ് നായകനായി എത്തിയ തരംഗം എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി എത്തിയ താരമാണ് ശാന്തി ബാലചന്ദ്രന്‍.

വെടിവഴിപാട് എന്ന ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ ആണ് ഒടുവില്‍ അരുണും ശാന്തിയും ഒരുമിച്ച് അഭിനയിച്ചത്. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യാനിരിക്കെ ആണ് സേവ് ദി ഡേറ്റ് ചിത്രം താരങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ടിനൊപ്പം ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന്‍. ശാന്തി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററിനും മികച്ച സ്വീകര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

ശംഭു പുരുഷോത്തമനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ മനോഹരമായ ഗാനം ചിട്ടപ്പെടുത്തിയത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്

Entertainment Contents

ടിക്ടോക്കും അഭിനയവും അദ്ദേഹത്തിനിഷ്ടമല്ല !!! വ്യക്തിജീവിതം എക്‌സ്‌പോസ് ചെയ്യാന്‍ താല്പര്യമില്ലെന്ന് ഭാമ

Published

on

By

നിവേദ്യം എന്ന ചിത്രത്തിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഭാമ. നിരവധി ചിത്രങ്ങള്‍ സൂപ്പര്‍നായകന്‍മാരുടെ നായികയായി തിളങ്ങിയ താരം തെന്നിന്ത്യയിലും കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയ നടി ഭാമയുടെ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വളരെ ആകാഷയാണ്. ഭാമയും ഭര്‍ത്താവ് അരുണും ഒരുമിച്ചുളള വിഷു ആഘോഷത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അരുണിന്റെ ഇഷ്ടങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

വിവാഹശേഷം താരങ്ങള്‍ വ്യക്തി ജീവിതത്തെ കുറിച്ച് പുറത്തുള്ളവരെ അറിയിക്കേണ്ട എന്ന നിലപാടിലാണ് ഇപ്പോഴുള്ളത്. ഇരുവര്‍ക്കും തങ്ങളുടെ വ്യക്തിജീവിതം എക്‌സ്‌പോസ് ചെയ്യാന്‍ അധികം താല്പര്യമില്ലാത്ത കൂട്ടത്തിലാണ്. ടിക്കറ്റോകിലും അഭിനയത്തിലുമൊന്നും അരുണിനു താല്പര്യം ഇല്ലെന്നും അദ്ദേഹം അധികം ഫോട്ടോസ് ഒന്നും സോഷ്യല്‍മീഡിയയില്‍ ഇടണ്ടന്ന് പറയാറുണ്ടെന്നും ഭാമ പറയുന്നു.

ഇരുവരും ഇപ്പോള്‍ കൊച്ചി മംഗള വനത്തിന് അടുത്തുള്ള വീട്ടിലാണ് താമസിക്കുന്നത്.കൊറോണയായതിനാല്‍ ഹണിമൂണൊന്നും അധികം ആസ്വദിച്ചില്ല. വിദേശ യാത്രകളൊക്കം മുടങ്ങി കിടക്കുകയാണ്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു. അരുണ്‍ എന്ന് പേരുള്ള സഹോദരിയുടെ ഭര്‍ത്താവും പ്രതി ശ്രുത വരനും ഒരുമിച്ച് പഠിച്ചതും കുടുംബ സുഹൃത്തുക്കളും ആണെന്നും താരം അറിയിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും വിവാഹിതരായത്.

Continue Reading

Entertainment Contents

കാത്തിരിപ്പിന് ശേഷം മകള്‍ വന്നു !!! സന്തോഷ വാര്‍ത്തയുമായി മിനിസ്‌ക്രീന്‍ താരം

Published

on

By

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമായ ദിവ്യ വിശ്വനാഥിന് മകള്‍ പിറന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ സ്ത്രീധനമെന്ന പരമ്പരയിലൂടെയാണ് ദിവ്യ ആരാധകരുടെ ഹൃദയം കീഴടക്കിയത്.

ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് ഈ പേരുകളിലായാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. സ്ത്രീധനമെന്ന സീരിയലാണ് താരത്തിന്റെ ജീവിതം മാറ്റി മറിച്ചത്. സംവിധായകനായ രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിന് ശേഷം മകള്‍ പിറന്ന വാര്‍ത്ത താര ആറആധകരുമായി പങ്കുവയ്ക്കുകയാണ്.
സൗബിന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് രതീഷ് ആണ്. സോഷ്യല്‍മീഡിയയിലൂടെ രതീഷ് ആണ് മകളുട ചിത്രം പുറത്ത് വിട്ടത്.

കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള സന്തോഷം ദിവ്യ നേരത്തെ അറിയിച്ചിരുന്നു.വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് മകള്‍ വരദക്ഷിണ കടന്നു വരുന്നത്.
വിവാഹ ശേഷം ദിവ്യ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. മകള്‍ പിറന്ന സന്തോഷവും ആശംസകളും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

Continue Reading

Entertainment Contents

ഉറങ്ങുമ്പോഴും ഉണരുമ്പോഴും അതില്ലാതെ സൗഭാഗ്യയ്ക്ക് പറ്റില്ല !!! ഉത്തരം കേട്ട് പൊട്ടിചിരിച്ച് സദസ്സ്

Published

on

By

ആരാധകര്‍ക്ക് വളരെയേറെ സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷിനെ ക്കുറിച്ചുള്ള രസകരമായ കാര്യം ഭര്‍ത്താവ് അര്‍ജുന്‍ അഭിമുഖത്തിലൂടെ പുറത്ത് പറയുകയാണ്. ജെബ് ജംക്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്. സൗഭാഗ്യയുടെ ജന്‍മ ദിനം അടുത്തിടെ ആയിരുന്നു. ടിക്ടോക് താരമായ അര്‍ജുനും തമ്മിലുളള താരത്തിന്റെ വിവാഹം ഫെബ്രുവരി 18നായിരുന്നു നടന്നത്. സിനിമ താരം എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.

എപ്പോഴും സൗഭാഗ്യകൊണ്ട് നടക്കുന്ന വസ്തു എന്താണ് എന്ന ചോദ്യത്തിലാണ് അര്‍ജുന്‍ രസകരമായി ഉത്തരം നല്‍കിയത്. ഉറങ്ങുമ്പോഴും ബഡ്സ് കൈയ്യിലുണ്ടാവുമെന്ന് അര്‍ജുന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഉത്തരം കേട്ടപ്പോള്‍ ഇനി കൈകൊണ്ടത് തൊടില്ലെന്നും അമൃതാഞ്ജനോടാണ് അഡിക്ഷന്‍, ബഡ്സും എപ്പോഴും കൂടെക്കാണുമെന്നും താരം കൂട്ടിചേര്‍ത്തു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സൗഭാഗ്യ അര്‍ജുനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ടിക് ടോക് റാണി എന്നാണ് മകള്‍ സൗഭാഗ്യ വെങ്കിടേഷിനെ സമൂഹ മാധ്യമങ്ങള്‍ വിളിക്കാറ്. സ്വത സിദ്ധമായ ശൈലിയിലൂടെയാണ് സൗഭാഗ്യ ടിക് ടോക് വീഡിയോസില്‍ പ്രത്യക്ഷപ്പെടാറുള്ളത് .ഡബ്‌സ്മാഷ് ക്യൂന്‍ എന്ന് മലയാളികള്‍ ഒന്നടങ്കം വിളിക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷും ടിക് ടോക്കും ചെയ്ത വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ സൗഭാഗ്യയെ ഇഷ്ടപ്പെടാത്ത ആരാധകര്‍ ഇല്ല. നല്ലൊരു അഭിനേത്രിയോടൊപ്പെ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. അര്‍ജുന്‍ ടിക്ടോക്കിലും സജീവമാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Continue Reading

Trending