Connect with us

Latest Movie Updates

കേട്ടത് സത്യമാണ് !!! ഉപ്പും മുളകില്‍ നിന്നും പിന്‍മാറാനുള്ള കാരണം വ്യക്തമാക്കി ജൂഹി

Published

on

ഉപ്പുമുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ലച്ചു. ജൂഹി റുസ്തഗി എന്നാണ് താരത്തിന്റെ പേരെങ്കിലും ലച്ചുവെന്ന് വിളിക്കാനാണ് ആരാധകര്‍ക്കിഷ്ടം. ഉപ്പും മുളകും പരമ്പരയിലെ ലച്ചുവിന്റെ വിവാഹത്തിന് ശേഷമാണു പിന്നീടുള്ള എപ്പിസോഡുകളില്‍ താരത്തെ ആരാധകര്‍ കണ്ടിട്ടില്ല. താരം സീരിയല്‍ വിട്ടു തുടങ്ങിയ വാര്‍ത്തകള്‍ സോഷ്യല്‍മിഡിയയില്‍ നിന്നും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചോദ്യങ്ങള്‍ക്കുള്ള മറുപടി ജൂഹി തന്ന നല്‍കിയിരിക്കുകയാണ്. താരം പുതിയതായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. പഠനം തിരക്കുകള്ളതിനാല്‍ തുടരാന്‍ സാധിക്കുന്നില്ലെന്നും അച്ഛന്റെ വീട്ടില്‍ നിന്നും അഭിനയിക്കുന്നതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അതു കൊണ്ട് സീരിയില്‍ ഉപേക്ഷിക്കുകയാണെന്നും താരം വീഡിയോയില്‍ പറഞ്ഞു.

അടുത്തിടെ താരം സുഹൃത്ത് രോവിനൊത്തുള്ള ചിത്രം പങ്കുവച്ചതോടെ താരം പ്രണയത്തിലാണെന്നും വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സീരിയലില്‍ പ്രത്യക്ഷപെടാതിരുന്ന സമയത്താണ് ലച്ചു, രോവിനൊപ്പം പൊതു പരിപാടിയില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായതാരം തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ലച്ചുവിനെ തോളില്‍ എടുത്ത് വച്ചിരിക്കുന്ന റോവിന്റെ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

താരത്തിന്റെ ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്. പാട്ടുപാവാടയില്‍ അതി സുന്ദരിയായിട്ടാണ് താരം ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസം ലച്ചു പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇരുവരും വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് ചിത്രത്തില്‍ പോസ് ചെയ്തതത്. ഇരുവരുടെയും കണ്ണില്‍ പ്രണയം ഉണ്ടെന്നാണ് ആരാധകര്‍ കമന്റുകളില്‍ അറിയിക്കുന്നത്. പ്രണയം അവളില്‍ ഒരു സ്നേഹക്കൂട് കൂട്ടി എന്നാണ് റോവിന്‍ ചിത്രങ്ങളുടെ താഴെ കുറിച്ചത്.

Entertainment News

ഹണിമൂണിന് ഇവിടെ പോകാനാണ് ആഗ്രഹം !!! വിവാഹ ശേഷമുള്ള യാത്രയെക്കുറിച്ച് എലീന

Published

on

By

ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ആരാധകര്‍ കൂടിയത്. ബിഗ് ബോസ് സീസണ്‍ 2 വില്‍ വന്നതോടു കൂടിയാണ് താരത്തിന് ആരാധകവൃന്ദം കൂടിയത്. അവതാരികയായി ആയിരുന്നു താരം ആദ്യം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് അഭിനേത്രിയായും തിളങ്ങിയിരുന്നു. ഈ സുവര്‍ണ്ണ അവസരത്തിലായിരുന്നു താരത്തിന് ബിഗ് ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായി അവസരം ലഭിച്ചത്. പിന്നീട് വര്‍ക്കുകള്‍ എല്ലാം ഉപേക്ഷിച്ച് താരം ബിഗ് ബോസ് ന്റെ ഭാഗമാവുകയായിരുന്നു.

അവസാന ദിവസം വരെ എലീനയും ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് താരവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറല്‍ ആകുകയാണ് പതിവ്. സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി താരം ഓവര്‍ ആക്കുന്നു എന്ന് വിമര്‍ശനങ്ങളും ആദ്യം ബിഗ് ബോസില്‍ ഉയര്‍ന്നിരുന്നു.

യഥാര്‍ത്ഥത്തില്‍ പെരുമാറ്റം അങ്ങനെ ആണെന്നായിരുന്നു താരത്തോട് അടുപ്പമുള്ളവര്‍ ഏറെയും തുറന്നു പറഞ്ഞത്. താരം തന്നെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് പ്രണയത്തില്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. ഹണിമൂണിന് ബെല്‍ജിയത്തില്‍ പോകാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കിയിരുന്നു. താരത്തിന് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് ഫുക്രു ആയിരുന്നു. ഇരുവരും തമ്മിലുള്ള നിരവധി സീനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു .

Continue Reading

Entertainment News

പ്രണയഗാനവുമായി ആരാധകരുടെ മനം മയക്കി പ്രിയ വാര്യര്‍ !!! വീഡിയോ വൈറല്‍

Published

on

By

ഈ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറയെ ഇടം നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍.അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി ഗാന രംഗമാണ് പ്രിയയുെ കരിയര്‍ ഇത്രയും ഉയര്‍ത്തിയത്.ചിത്രത്തിലെ പാട്ട് ഹിറ്റായതോടെ താരം ഒറ്റ രാത്രി കൊണ്ടാണ് താരം സോഷ്യല്‍ മീഡിയയിലുടെ സെലിബ്രിറ്റിയായിമാറുകയും ചെയ്തു.

അഭിനയത്തിനും മോഡലിങ്ങിനും പുറമെ താരം നല്ലൊരു ഗായിക കൂടിയാണ്. ഇപ്പോഴിതാ ഒരു പ്രണയഗാന പാടി താരം ആരാധകരുടെ ഹൃദയം കവരുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുലക്ഷം കവിഞ്ഞതോടെ താരത്തിന്റെ പോസ്റ്റുകളും പെട്ടന്ന് റീച്ച് നേടാറുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അഡാര്‍ ലൗവിന് ശേഷം താരം അഭിനയിച്ച ചിത്രം ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ഫിലിമിലായിരുന്നു. അതിന് ശേഷം ഒരു ചിത്രത്തില്‍ പാട്ട് പാടി ഗായികയായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

പിന്നീട് നിരവധി ഇന്റര്‍ നാഷണല്‍ കമ്പനികളുടെമോഡലായി എത്തുകയും ചെയ്തു. ഇപ്പോഴിതാ പ്രിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. കന്നഡ സിനിമയിലാണ് നടി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യു്‌ന റൊമാന്റിക്ക് ചിത്രം വിഷ്ണു പ്രിയയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

View this post on Instagram

Quarantine singing diaries #2🤍

A post shared by Priya Prakash Varrier💫 (@priya.p.varrier) on

Continue Reading

Entertainment News

ലോക്ക് ഡൗണ്‍ സഹായവുമായി രജിത് കുമാര്‍ വീട്ടിലെത്തിയെന്നത് നുണ !!! നിയമനടപടിയ്ക്ക് ഒരുങ്ങി മഞ്ജു പത്രോസ്

Published

on

By

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് ജനഹൃദയം കീഴടക്കി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷോ അവസാനിപ്പിച്ചത്. ഷോയില്‍ പലപ്പോഴും അഭിപ്രായ പ്രകടനങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മഞ്ജു പത്രോസ്.

മഞ്ജു പത്രോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായ കമന്റുകള്‍ വരുന്നെന്ന് ചൂണ്ടിക്കാട്ടി താരം പലതവണ രംഗത്ത് എത്തിയിരിന്നു. നിയമ പരമായും താരം ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് രജിത് കുമാര്‍ മഞ്ജുവിന് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തു എന്ന വാര്‍ത്തയുടെ സത്യാവസ്ഥ താരം ഇപ്പോള്‍ പുറത്തുവിടുകയാണ്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ഈ വാര്‍ത്ത പുറത്തു വിട്ടവര്‍ക്കെതിരെ നിയമപരമായി നേരിടുമെന്നും താരം ചൂണ്ടി ക്കാട്ടുന്നു. ആളുകള്‍ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടി പടച്ചുകെട്ടി ഉണ്ടാക്കുന്നതാണ് ഈ വാര്‍ത്തകള്‍ എന്നും താരം പറഞ്ഞു.ഇപ്പോള്‍ ദൈവം സഹായിച്ച് ആവശ്യസാധനങള്‍ വീട്ടിലുണ്ടെന്നും താരം അറിയിച്ചു. ബുദ്ദിമുട്ട് വരുമ്പോള്‍ അറിയിക്കാമെന്നും താരം പറഞ്ഞു.

കുടുംബത്തെ വരെ ചീത്തവിളിയാണെന്നും വീട്ടിലിരിക്കുന്ന തങ്ങളെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും മഞ്ജുവിന്റെ കുടുംബവും ആരോപിച്ചിരുന്നു. പല വ്യാജ അക്കൊണ്ടുകളില്‍ നിന്നുമാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും സത്യാവസ്ഥ മനസിലാക്കണമെന്നും താരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. ഷോയില്‍ ഏറ്റവും അധികം മഞ്ജു ഏറ്റുമുട്ടിയത് ഡോ രജിത് കുമാറിനോട് ആയിരുന്നു.

Continue Reading

Trending