Connect with us

Gallery

സാരിയില്‍ കിടിലന്‍ മോക്കോവറില്‍ നയന്‍താര ചക്രവര്‍ത്തി !!!

Published

on

ബാലതാരമായി ഇപ്പോള്‍ സിനിമയില്‍ സജീവമാകാനുള്ള തിരക്കിലാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നയന്‍താര ചക്രവര്‍ത്തി. ആരാധകരുടെ പ്രിയങ്കരി ഭാമയുടെ വിവാഹ വിരുന്നില്‍ എത്തിയ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അതീവ സുന്ദരിയായി ആണ് താരം ചടങ്ങില്‍ എത്തിയിട്ടുള്ളത്. ബാലതാരം എന്ന് എന്ന് ഇനി വിളിക്കേണ്ട തില്ലെന്നും താരം സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട് താരത്തിന്റഎ ഫോട്ടോഷൂട്ട് ഇതിനുമുമ്പും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. സിനിമയില്‍ നിന്ന് കുറച്ചു കാലങ്ങളായി മാറിനില്‍ക്കുകയായിരുന്നു താരം. പഠനത്തിന്റെ തിരക്കിലായിരുന്നു എന്നാണ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത് .സിനി ഹോം എന്ന ടീമാണ് ഈ സുന്ദരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

വമ്പന്‍ ചിത്രങ്ങളില്‍ നിന്ന് നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും മലയാളത്തിലെ നിരവധി സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
എന്നിരുന്നാലും പുതിയ പ്രോജക്ടുകള്‍ ഏതാണെന്നും നയന്‍താര വ്യക്തമാക്കിയിട്ടില്ല. പുതിയ മേക്കോവറില്‍ കണ്ട് ആരാധകര്‍ പറയുന്നത് സിനിമയില്‍ സജീവമാകാന്‍ ആയിരിക്കാം ആയിരിക്കും എന്ന് തന്നെയാണ് ചിത്രങ്ങള്‍ക്ക് നിരവധി ഷെയറുകളും ലൈക്കുകളും കമന്റുകള്‍ ആണ് ഇപ്പോള്‍ ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Entertainment News

എത്ര ആത്മാര്‍ത്ഥമായാണ് അദ്ദേഹമത് ചെയ്ത് കാണിക്കുന്നത് !!! മാസ്‌കുകള്‍ എങ്ങനെ തുന്നണമെന്ന് കാണിച്ച് തന്ന് ഇന്ദ്രന്‍സ്

Published

on

By

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യമെങ്ങും സൗജന്യ മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. പല സന്നദ്ധ സംഘടനകളും മാസ്‌കുകള്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്കായി നല്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ഇന്ദ്രന്‍സ് മാസ്‌കുകള്‍ എങ്ങനെ തുന്നണമെന്ന് കാണിച്ചുതരികയാണ്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ഫേസ്ബുക്കിലൂടെയാണ് വാര്‍ത്ത പുറത്തു വിട്ടത്. സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ഇന്ദ്രന്‍സിന് കൈയ്യടിയുമായി എത്തിയത്.

എത്ര ആത്മാര്‍ത്ഥമായാണ് അദ്ദേഹമത് ചെയ്ത് കാണിക്കുന്നത്. എന്തൊരു നിറവാണതിന്, നനവാണ്, നേര്‍മ്മയാണ്, നന്മയാണ്…അതി ഗംഭീര മനുഷ്യനാണ് ഇന്ദ്രന്‍സേട്ടന്‍, ഫെയ്‌സ് മാസ്‌ക് സ്വന്തമായി ഉണ്ടാക്കിയാലും ഇല്ലെങ്കിലും ഈ തരുന്ന ഊര്‍ജ്ജം വൈറസിനെതിരായ യുദ്ധത്തിന് നമുക്ക് മുതല്‍ക്കൂട്ടാണ്.ഏതൊരു നടന്‍ ചെയ്യും ഇതുപോലെ. ഒരു പടം ഹിറ്റ് ആയാല്‍ പിന്നെ പുറത്ത് കാണില്ല. അന്നും ഇന്നും ഇന്ദ്രന്‍സ് ചേട്ടന്‍ നമ്മുടെ ആ പഴയ ആള് തന്നെയാ.മനസ്സില്‍ പോലും ഒരു പബ്ലിസിറ്റിക്ക് വേണ്ടി എന്ന് പോലും ചിന്തിച്ചു കാണില്ല. ഇനിയും ചേട്ടന് ഒരായിരം നന്മകള്‍ ചെയ്യാന്‍ ആയുസ്സ് തരട്ടെ. വന്ന വഴി മറക്കാത്ത ഒരേ ഒരു കലാകാരന്‍, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

നിരവധി പേര്‍ക്ക് പ്രയോജനമാകും വിധമാണ് അദ്ദേഹം തുന്നുന്ന രീതി വ്യക്തമായി പറഞ്ഞു തരുന്നത്. സിനിമ മേഖലയില്‍ ഉള്ളവരും താരത്തിന് കൈയ്യടികള്‍ നല്‍കുന്നുണ്ട്. വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഒന്‍പതി പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പറഞ്ഞിട്ടുണ്ട്.

Continue Reading

Gallery

ആദ്യരാത്രികഴിഞ്ഞ് സംയുക്ത പറഞ്ഞ രസകരമായ സംഭവം പറഞ്ഞ് ബിജുമേനോന്‍ !!!

Published

on

By

മലയാളത്തിലെ മികച്ച താര ജോഡികള്‍ ആയ ബിജു മേനോനും സംയുക്ത വര്‍മ്മയുടെയും പുതിയ വിശേഷങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെ നാള്‍ പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. പ്രണയിച്ചതിനു ശേഷമാണ് ഇരുവരുെ ജീവിതത്തിലും ഒരുമിച്ചത്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്ന. മലയാള സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് ആണ് സംയുക്ത വര്‍മ്മ വിവാഹിതയായി തിരിച്ചു പോയത്. പിന്നീട് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നതുമില്ല. നിരവധി വേഷങ്ങള്‍ ചെയ്ത് താരം ആരാധക ശ്രദ്ധ നേടിയിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായി താരം നിരവധി ചിത്രങ്ങളില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ രസകരമായ ഒരു സംഭവം ബിജുമേനോന്‍ ഓര്‍ത്തെടുത്ത് പ്രേക്ഷകരോട് പറയുകയാണ്.

ഇരുവരുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രി കഴിഞ്ഞ ദിവസത്തെ കാര്യമാണ് താരം രസകരമായ കാര്യം പറയുന്നത്. സിനിമയിലൊക്കെ കാണുന്നതുപോലെ സംയുക്ത ചായയുമായി വന്നുവെന്നും മുഴുവന്‍ കുടിക്കണ്ട ഇതില്‍ സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നും പറഞ്ഞുവെന്നും അതോടെ തന്റ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധ ഉണ്ടെന്ന് എനിക്ക് മനസ്സിലായി എന്നും ബിജു മനോന്‍ പറഞ്ഞു. വിവാഹത്തിനു ശേഷം അഭിനയിക്കേണ്ട എന്ന തീരുമാനം സംയുക്തയ്ക്ക് മാത്രമായിരുന്നുവെന്നും മകനെ നോക്കുന്നതിലായിരുന്നു പ്രധാമെന്നും ബിജുമേനോന്‍ പറഞ്ഞു.

Continue Reading

Gallery

കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ മാലാഖ എത്തി !!! സന്തോഷ വാര്‍ത്തയുമായി ശിഹാബ് പൂക്കോട്ടുര്‍

Published

on

By

മലയാളികള്‍ക്ക് സുപരിചിതനായ ശിഹാബ് പൂക്കോട്ടുര്‍ സന്തോഷ വാര്‍ത്തയുമായി സോഷ്യല്‍ മീഡിയയില്‍. ശിഹാബിന്റെ മോട്ടിവേഷന്‍ വിഡിയോകളും, പാട്ടുകളും ടിക്ടോക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശിഹാബിന് ഇപ്പോഴിതാ ഒരു പെണ്‍ കുഞ്ഞ് പിറന്നിരിന്നിരിക്കുകയാണ്. മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചാണ് ശിഹാബ് സന്തോഷ വാര്‍ത്ത അറിയിച്ചത്.

മകളുടെ ഒരു ഫോട്ടോ മാത്രമാണ് കയ്യിലുള്ളത് എന്നും മകളുടെ പേര് ആമി എന്നാണ് എന്നും ശിഹാബ് വീഡിയോയില്‍ പറഞ്ഞു. മാത്രമല്ല കൊറോണ കാലമാണെന്നും ഈ സമയവും നമ്മള്‍ കടന്നു പോകും, നല്ല സന്തോഷമുള്ള ദിവസങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ശിഹാബ് വീഡിയോയിലൂടെ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷത്തില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രാത്ഥനയും അനുഗ്രഹം വേണമെന്നും താരം അറിയിച്ചു.

നാട്ടില്‍ കൊറോണ വൈറസ് വ്യാപന നിയന്ത്രണമുള്ള സാഹചര്യത്തില്‍ തനിക്കു ആശുപത്രിയില്‍ പോയി കുഞ്ഞിനേയും ഭാര്യയേയും കാണാന്‍ സാധിക്കുന്നില്ലെന്നും ശിഹാബ് പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഭാര്യയുമൊത്തുള്ള ടിക്ടോക്ക് വീഡിയോകളെല്ലാംം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.

Continue Reading

Trending