Connect with us

Entertainment Contents

നടി ഭാമ വിവാഹിതയായി!!! ആശംസകളുമായി മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍

Published

on

നടി ഭാമ വിവാഹിതയായി. കല്യാണത്തിന്റെ പുതിയ ചിത്രങ്ങളപം വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അതിസുന്ദരിയായണ് താരം വിവാഹത്തില്‍ തിളങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മെഹന്ദി വെഡ്ഡിങ്ങിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. മഞ്ഞ നിറത്തിലുള്ള സ്‌കേര്‍ട്ടിലും ടോപ്പിലും താരം അതീവ സുന്ദരിയായാണ് താരം മെഹന്ദിയില്‍ തിളങ്ങിയത്.

കോട്ടയം വിന്‍സര്‍ കാസ്റ്റിലിലായിരുന്നു മെഹന്ദി ആഘോഷത്തോടെ ചടങ്ങുകള്‍ നടന്നത്. അരുണിന്റെ കൈപിടിച്ചാണ് ഭാമ ചടങ്ങില്‍ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു താരം വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്.

ചെന്നിത്തല സ്വദേശിയാണ് അരുണ്‍. കൊച്ചിയില്‍ താരങ്ങള്‍ക്കുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്ള റിസപ്ഷന്‍ ഉണ്ടാകും. കാനഡയിലാണ് അരുണ്‍ പഠിച്ചത്. ഇപ്പോള്‍ കൊച്ചിയിലാണ് സ്ഥിര താമസം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു. അരുണ്‍ എന്ന് പേരുള്ള സഹോദരിയുടെ ഭര്‍ത്താവും പ്രതി ശ്രുത വരനും ഒരുമിച്ച് പഠിച്ചതും കുടുംബ സുഹൃത്തുക്കളും ആണെന്നും താരം അറിയിച്ചിരുന്നു

Entertainment Contents

ടിക്ടോക്കും അഭിനയവും അദ്ദേഹത്തിനിഷ്ടമല്ല !!! വ്യക്തിജീവിതം എക്‌സ്‌പോസ് ചെയ്യാന്‍ താല്പര്യമില്ലെന്ന് ഭാമ

Published

on

By

നിവേദ്യം എന്ന ചിത്രത്തിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഭാമ. നിരവധി ചിത്രങ്ങള്‍ സൂപ്പര്‍നായകന്‍മാരുടെ നായികയായി തിളങ്ങിയ താരം തെന്നിന്ത്യയിലും കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയ നടി ഭാമയുടെ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വളരെ ആകാഷയാണ്. ഭാമയും ഭര്‍ത്താവ് അരുണും ഒരുമിച്ചുളള വിഷു ആഘോഷത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അരുണിന്റെ ഇഷ്ടങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

വിവാഹശേഷം താരങ്ങള്‍ വ്യക്തി ജീവിതത്തെ കുറിച്ച് പുറത്തുള്ളവരെ അറിയിക്കേണ്ട എന്ന നിലപാടിലാണ് ഇപ്പോഴുള്ളത്. ഇരുവര്‍ക്കും തങ്ങളുടെ വ്യക്തിജീവിതം എക്‌സ്‌പോസ് ചെയ്യാന്‍ അധികം താല്പര്യമില്ലാത്ത കൂട്ടത്തിലാണ്. ടിക്കറ്റോകിലും അഭിനയത്തിലുമൊന്നും അരുണിനു താല്പര്യം ഇല്ലെന്നും അദ്ദേഹം അധികം ഫോട്ടോസ് ഒന്നും സോഷ്യല്‍മീഡിയയില്‍ ഇടണ്ടന്ന് പറയാറുണ്ടെന്നും ഭാമ പറയുന്നു.

ഇരുവരും ഇപ്പോള്‍ കൊച്ചി മംഗള വനത്തിന് അടുത്തുള്ള വീട്ടിലാണ് താമസിക്കുന്നത്.കൊറോണയായതിനാല്‍ ഹണിമൂണൊന്നും അധികം ആസ്വദിച്ചില്ല. വിദേശ യാത്രകളൊക്കം മുടങ്ങി കിടക്കുകയാണ്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു. അരുണ്‍ എന്ന് പേരുള്ള സഹോദരിയുടെ ഭര്‍ത്താവും പ്രതി ശ്രുത വരനും ഒരുമിച്ച് പഠിച്ചതും കുടുംബ സുഹൃത്തുക്കളും ആണെന്നും താരം അറിയിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും വിവാഹിതരായത്.

Continue Reading

Entertainment Contents

കാത്തിരിപ്പിന് ശേഷം മകള്‍ വന്നു !!! സന്തോഷ വാര്‍ത്തയുമായി മിനിസ്‌ക്രീന്‍ താരം

Published

on

By

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമായ ദിവ്യ വിശ്വനാഥിന് മകള്‍ പിറന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ സ്ത്രീധനമെന്ന പരമ്പരയിലൂടെയാണ് ദിവ്യ ആരാധകരുടെ ഹൃദയം കീഴടക്കിയത്.

ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് ഈ പേരുകളിലായാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. സ്ത്രീധനമെന്ന സീരിയലാണ് താരത്തിന്റെ ജീവിതം മാറ്റി മറിച്ചത്. സംവിധായകനായ രതീഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിന് ശേഷം മകള്‍ പിറന്ന വാര്‍ത്ത താര ആറആധകരുമായി പങ്കുവയ്ക്കുകയാണ്.
സൗബിന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് രതീഷ് ആണ്. സോഷ്യല്‍മീഡിയയിലൂടെ രതീഷ് ആണ് മകളുട ചിത്രം പുറത്ത് വിട്ടത്.

കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള സന്തോഷം ദിവ്യ നേരത്തെ അറിയിച്ചിരുന്നു.വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് മകള്‍ വരദക്ഷിണ കടന്നു വരുന്നത്.
വിവാഹ ശേഷം ദിവ്യ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. മകള്‍ പിറന്ന സന്തോഷവും ആശംസകളും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

Continue Reading

Entertainment Contents

ഉറങ്ങുമ്പോഴും ഉണരുമ്പോഴും അതില്ലാതെ സൗഭാഗ്യയ്ക്ക് പറ്റില്ല !!! ഉത്തരം കേട്ട് പൊട്ടിചിരിച്ച് സദസ്സ്

Published

on

By

ആരാധകര്‍ക്ക് വളരെയേറെ സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷിനെ ക്കുറിച്ചുള്ള രസകരമായ കാര്യം ഭര്‍ത്താവ് അര്‍ജുന്‍ അഭിമുഖത്തിലൂടെ പുറത്ത് പറയുകയാണ്. ജെബ് ജംക്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്. സൗഭാഗ്യയുടെ ജന്‍മ ദിനം അടുത്തിടെ ആയിരുന്നു. ടിക്ടോക് താരമായ അര്‍ജുനും തമ്മിലുളള താരത്തിന്റെ വിവാഹം ഫെബ്രുവരി 18നായിരുന്നു നടന്നത്. സിനിമ താരം എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.

എപ്പോഴും സൗഭാഗ്യകൊണ്ട് നടക്കുന്ന വസ്തു എന്താണ് എന്ന ചോദ്യത്തിലാണ് അര്‍ജുന്‍ രസകരമായി ഉത്തരം നല്‍കിയത്. ഉറങ്ങുമ്പോഴും ബഡ്സ് കൈയ്യിലുണ്ടാവുമെന്ന് അര്‍ജുന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഉത്തരം കേട്ടപ്പോള്‍ ഇനി കൈകൊണ്ടത് തൊടില്ലെന്നും അമൃതാഞ്ജനോടാണ് അഡിക്ഷന്‍, ബഡ്സും എപ്പോഴും കൂടെക്കാണുമെന്നും താരം കൂട്ടിചേര്‍ത്തു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സൗഭാഗ്യ അര്‍ജുനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ടിക് ടോക് റാണി എന്നാണ് മകള്‍ സൗഭാഗ്യ വെങ്കിടേഷിനെ സമൂഹ മാധ്യമങ്ങള്‍ വിളിക്കാറ്. സ്വത സിദ്ധമായ ശൈലിയിലൂടെയാണ് സൗഭാഗ്യ ടിക് ടോക് വീഡിയോസില്‍ പ്രത്യക്ഷപ്പെടാറുള്ളത് .ഡബ്‌സ്മാഷ് ക്യൂന്‍ എന്ന് മലയാളികള്‍ ഒന്നടങ്കം വിളിക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷും ടിക് ടോക്കും ചെയ്ത വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ സൗഭാഗ്യയെ ഇഷ്ടപ്പെടാത്ത ആരാധകര്‍ ഇല്ല. നല്ലൊരു അഭിനേത്രിയോടൊപ്പെ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. അര്‍ജുന്‍ ടിക്ടോക്കിലും സജീവമാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Continue Reading

Trending