വിമാനം പോകുന്നേനു മുന്‍പേ ആ ഷോട്ട് ഒന്ന് എടുക്കൂ !!! കല്യാണിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

0

ടെറസിനു മുകളില്‍ കൊച്ചു വര്‍ത്താനം പറഞ്ഞ് ചിരിച്ചുല്ലസിച്ചിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെയും കല്യാണിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഇപ്പോള്‍ സിനിമയില്‍ തിരക്കുളള നടിയാണ്. വിനീത് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലൂടെ കല്യാണി മലയാളത്തില്‍ നായികയായി എത്തുകയാണ്. വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളില്‍ വന്‍ ഹിറ്റുകള്‍ തീര്‍ത്തവയാണ്. ചിത്രത്തില്‍ പ്രണവിന്റെ നായിക ആയി എത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്. ദര്‍ശന രാജേന്ദ്രന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണിയും എത്തുന്നുണ്ട്.

ദുല്‍ഖറിന്റെയും കല്യാണിയുടെയും പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കല്യാണിയുടെ കൈയിലിരിക്കുന്ന കടലാസില്‍ ഒരു പെണ്‍കുട്ടിയുടെ രൂപം വരച്ചിരിക്കുന്നതായും ചിത്രത്തില്‍ കാണാം. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കല്യാണി പങ്കുവച്ചിട്ടുണ്ട്.

കല്യാണിയുടെ ചിത്രത്തിന് താഴെ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്”നിങ്ങള്‍ക്ക് പത്ത് മിനിറ്റിനുള്ളില്‍ വിമാനത്താവളത്തില്‍ എത്തേണ്ടി വന്നുവെന്ന് വിചാരിക്കുക അപ്പോള്‍ തന്നെ നിങ്ങളുടെ സംവിധായകന് ഒരു ഷോട്ട് എടുക്കേണ്ടിവരികയും ചെയ്യുന്നു…. അപ്പോളാണ് സെറ്റില്‍ മാജിക് സംഭവിക്കുന്നത്,” ഇതാണ് ചിത്രത്തിന് താഴെ എഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here