എന്റെ പ്രിയപ്പെട്ടവര്‍ !!!ഫര്‍ഹാനൊപ്പമുള്ള രസകരമായ ചിത്രങ്ങള്‍ പങ്കുവച്ച് നസ്രിയ

0

ഫഹദുമൊത്തുളള വിവാഹശേഷം നാലു വര്‍ഷം കഴിഞ്ഞാണ് മലയാളികളുടെ പ്രിയതാരം നസ്രിയ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. അഭിനേത്രിയായും നിര്‍മാതാവായും താരം തിളങ്ങിയിരുന്നു. ഇപ്പോഴിതാ ജീവിതം ആഘോഷിക്കുകയാണ് നസ്രിയ നസീം. സോഷ്യല് മീഡിയയിലൂടെ താരം പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ അനിയല്‍ ഫര്‍ഹാന്‍ ഫാസിലുമൊന്നിച്ചുള്ളൊരു ചിത്രമാണ് നസ്രിയ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇപ്പോഴിതാ ട്രാന്‍സിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് നസ്രിയ വീണ്ടും. ഏഴു വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.താര ദമ്പതികള്‍ ഒരുമിക്കുന്ന ഒരു ചലച്ചിത്രം ആരാധകര്‍ ഒരുപാട് നാളുകളായി കാത്തിരുന്ന കാര്യമായിരുന്നു. ‘ട്രാന്‍സ്’ എന്ന സിനിമയിലൂടെ ഈ സ്വപ്നം യധാര്‍ഥ്യമാവാന്‍ പോവുകയാണ്.

ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കല്യാണത്തിന് ശേഷം ഈ താര ദമ്പതികളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് കാണാനുള്ള അവസരമാണ് അന്‍വര്‍ റഷീദ് ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here