മലയാളത്തിലെ മറ്റുള്ള നടിമാരെ പോലെയല്ല നവ്യ !!! താരത്തിന്റെ പ്രസംഗം മുന്‍ വിധികളേ മാറ്റിമറിച്ചു- ആരാധകന്റെ കുറിപ്പ്

0

കലോത്സവ ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങളുണ്ട്. അതില്‍ ഒരാളാണ് നവ്യ നായര്‍. മലയാളത്തിലെ പ്രിയപ്പെട്ട നായികയായ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്ന് വിടപറഞ്ഞു. പക്ഷെ സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. അഭിനയത്തോടൊപ്പം താരം നല്ലൊരു നര്‍ത്തകി കൂടിയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍ഗോഡ് വെച്ച് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ താരം വന്നിരുന്നു. നവ്യ വിദ്യാര്‍ത്ഥികളോടും ആരാധകരോടും പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കുറിപ്പ് വായിക്കാം: മലയാള ഭാഷയെ അങ്ങേയറ്റം വികൃതമാക്കിക്കൊണ്ട് സംസാരിക്കുന്ന ധാരാളം ചലച്ചിത്ര-ടി വി അവതാരകരേയും നടീ നടന്മാരേയും നാം കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. അറിഞ്ഞോ അറിയാതെയോ സ്വന്തം ഭാഷയെ വികലമായി ഉച്ചരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങള്‍ എന്ന ഒരു പൊതു ധാരണയും ഭാഷാ സ്‌നേഹികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നലെ ശ്രീമതി നവ്യാ നായര്‍ ,നൃത്താസ്വാദക സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗം ആ ധാരണകളേയും മുന്‍ വിധികളേയുമൊക്കെ മാറ്റി മറിക്കുന്നതായിരുന്നു –

മനോഹരങ്ങളായ വാക്കുകളും ആശയങ്ങളും തെരഞ്ഞെടുത്ത് അവയെ ശുദ്ധമായും വ്യക്തമായും അവതരിപ്പിക്കാന്‍ അവര്‍ കാണിച്ച താല്പര്യത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. സുന്ദരമായ ആ പ്രഭാഷണം കൊണ്ടു തന്നെ ആ ഉദ്ഘാടന സമ്മേളനം മികവുറ്റതായി മാറി എന്നും എനിക്ക് തോന്നി. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തേയും അതിന്റെ ബഹുമുഖമായ കലാ-സാഹിത്യ – സാംസ്‌കാരിക പ്രവര്‍ത്തനങ്ങളേയും അവര്‍ പ്രകീര്‍ത്തിച്ചതും, അതുമായി ബന്ധപ്പെട്ട ഏവരുടേയും ഉള്ളില്‍ തട്ടും വിധമായിരുന്നു. നവ്യാ നായര്‍ എന്ന കലാകാരിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു!

LEAVE A REPLY

Please enter your comment!
Please enter your name here