തേപ്പ് കിട്ടി പ്രണയം പൊട്ടിയിരിക്കുമ്പോളാണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. തന്‍റെ പ്രണയകഥ വെളിപ്പെടുത്തി മിഥുന്‍

0

കാലങ്ങളായി മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണെങ്കില്‍ കൂടിയും നടന്‍ മിഥുന്‍ രമേഷിനെ ഏവരും തിരിച്ചറിഞ്ഞത് ഫ്ലവേര്‍സിന്‍റെ കോമഡി ഉത്സവം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ്. ചാനല്‍ അവതാരകനായ മിഥുന്‍ പ്രേക്ഷക പ്രശംസ വളരെപ്പെട്ടന്നാണ് സ്വന്തമാക്കിയത്. കഴിവുള്ള സാധാരണക്കാര്‍ക്ക് സപോര്‍ട്ട് നല്‍കി കൊണ്ടുള്ള പരിപാടിയിലൂടെ മിഥുന്റെ അവതരണത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.

ഒട്ടേറെ കഥാപാത്രങ്ങള്‍ ആയി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും മിഥുനെ തിരിച്ചറിയുന്നത് കോമഡി ഉല്‍സവം പ്രോഗ്രാമിലൂടെയാണ്. ഇപ്പോഴിതാ മിഥുന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ഒട്ടേറെ വിശേഷങ്ങള്‍ ഷെയര്‍ ചെയ്തതിനൊപ്പം കൗമുദിയ്ക്ക് നല്‍കിയ ഇന്‍റര്‍വ്യുവില്‍ ഭാര്യ ലഷ്മിയെ കുറിച്ചുള്ള വിശേഷങ്ങളും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഞാന്‍ ഒരു പ്രണയമൊക്കെ പൊട്ടി തേപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുകയുണ്ടായത്. ലക്ഷ്മി ഒരു വണ്ടര്‍ഫുള്‍ ഡാന്‍സറാണ്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത് ദുബായില്‍ വെച്ചാണ്. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നൊരാള്‍ എന്നതിലുപരി നമുക്ക് കലയോടുള്ള ഇന്‍ററസ്റ്റ് മനസിലാക്കുന്ന ആള് കൂടിയാവുമ്പോള്‍ അത് വളരെ നല്ലൊരു കാര്യമാണ്. കാരണം അവര്‍ക്കും അതിലൊരു പാഷന്‍ ഉണ്ടാവും.

ഞങ്ങളുടെ രണ്ടുപേരുടെയും ലൈഫ് ഏതാണ്ട് ഒരുപോലെ ആണ്. അങ്ങനെയൊക്കെ ആയപ്പോള്‍ കരുതി നല്ല രീതിയില്‍ തന്നെ മുമ്പോട്ട് പോകാമെന്ന്. അങ്ങനെ പ്രേമവും തുടങ്ങി. പിന്നീട് ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോളും അവര്‍ക്ക് എതിര്‍പ്പൊന്നും ഇല്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി. ഇപ്പോളിതാ ഞാന്‍ പറഞ്ഞപോലെ ഓരോ പരിപാടിയ്ക്കും സപ്പോര്‍ട്ട് നല്‍കുന്ന ആള്‍ ലക്ഷ്മി തന്നെയാണ്.

തനിക്ക് ലഭിക്കുന്ന മോശം കമെന്‍റ് തടിയുടെ പേരില്‍ ആണെന്ന് മിഥുന്‍ പറഞ്ഞു. ലാലേട്ടനെ ഒഴികെ തടിയുള്ള മറ്റാരെയും അംഗീകരിക്കാന്‍ നമുക്ക് കഴിയാറില്ല. തടിയുള്ള ആളെ അംഗീകരിക്കാന്‍ കഴിയില്ല. തടിയല്ലാതെ മറ്റൊന്നും വിമര്‍ശിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഇല്ലല്ലോ എന്നതാണു ഒരു ആശ്വാസം. നന്നായി ഭക്ഷണം കഴിക്കുന്ന ആള്‍ ആണെന്നും അതിന്‍റെ കൂടെ തന്നെ ജിമ്മിലും പോകാറുണ്ട് എന്നു മിഥുന്‍ വ്യക്തമാക്കി. ഭക്ഷണം വളരെയേറെ ആസ്വദിച്ച് കഴിക്കുന്ന ആളാണ് താന്‍ എന്നും മിഥുന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here