കാത്തിരിപ്പിനൊടുവില്‍ അങ്ങനെ ഞാന്‍ രാജുവേട്ടന്റെ അനിയനാകുന്നു !!! മനസില്‍ കത്തിക്കിടന്നിരുന്ന ആഗ്രഹം സഫലമായെന്ന് നന്ദു

0

മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ നായികാ നായകനിലൂടെ സിനിമയിലേക്ക് കടന്നുവരികയാണ് നന്ദു ആനന്ദ്. റിയാലിറ്റി ഷോയുടെ അവസാനം വരെ നന്ദു ഉണ്ടായിരുന്നില്ല, ആദ്യഘട്ടത്തില്‍ തന്നെ പുറത്തായി. പക്ഷെ തന്റെ അഭിനയമോഹം നന്ദു അവസാനിപ്പിച്ചില്ല.

നന്ദുവിനെയും റോഷനെയും നായകന്മാരാക്കി പുറത്തിറങ്ങിയ ഓട്ടം എന്ന ചിത്രം ആരാധകര്‍ക്കിടയില്‍ ശ്രദ്ദേയമായിരുന്നു.താരത്തിന്റെ പുതിയ പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. ആറു വര്‍ഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ, സ്‌ക്രീന്‍ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീര്‍ന്നപ്പോഴും മനസില്‍ കത്തിക്കിടന്നിരുന്നു- നന്ദു കുറിച്ചു.

കുറിപ്പ് വായിക്കാം:

വലിയ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഒരുപാട് കാലം വേണമെന്നാണ് നമ്മള്‍ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോള്‍ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മള്‍ മറന്നുപോകും. ആറു വര്‍ഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ.

സ്‌ക്രീന്‍ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീര്‍ന്നപ്പോഴും മനസില്‍ കത്തിക്കിടന്നിരുന്നു. രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കെ സച്ചിച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയന്‍ചേട്ടനും വന്നത് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവില്‍ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അത്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവര്‍ക്കും വിശ്വസിച്ച്
പിടിച്ചെഴുന്നേല്പിച്ചവര്‍ക്കും നന്ദി.
Prithviraj Sukumaran
Sachy
Jayan Nambiar
Ayyappanum Koshiyum

LEAVE A REPLY

Please enter your comment!
Please enter your name here