രമ്യ നമ്പീശന് ആശംസകള്‍ അറിയിച്ച് ഭാവന !!! വീഡിയോ വൈറല്‍

0

മലയാളി പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. താരം ഇപ്പോള്‍ കന്നഡ സിനിമയുടെ മരുമകളാണ്. മുന്‍ നിര നിര്‍മ്മാതാക്കളിലൊരാളായ നവീനാണ് താരത്തിന്റെ ഭര്‍ത്താവ്.

ഇരുവരും രണ്ടായിരത്തി പതിനെട്ടു ജനുവരി ഇരുപത്തി രണ്ടിനായിരുന്നു വിവാഹിതരായത്. മലയാളത്തില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു താരം അന്യഭാഷകളിലേക്ക് പ്രവേശിച്ചത്. പിന്നീട് താരത്തെ തേടി കൈ നിറയെ ചിത്രങ്ങളായിരുന്നു എത്തിയത്. തമിഴിലും തെലുങ്കിലും മാത്രമല്ല കന്നഡയിലും വെന്നിക്കൊടി പാറിച്ച് താരം ഇപ്പോള്‍ മുന്നേറുകയാണ്. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ വൈറലാകുകയാണ്.

സിനിമയ്ക്കപ്പുറം വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രമ്യ നമ്പീശന്റെ പുതിയ പാട്ടിന് ഭാവന ആശംസ നല്‍കിയിരിക്കുകയാണ്. രമ്യ പാടിയിരിക്കുന്ന ‘കുഹുകു’ എന്ന ഗാനത്തിന് താളം പിടിച്ചാണ് ഭാവന വിജയാശംസകള്‍ നേര്‍ന്നത്. എല്ലാ പ്രതിസന്ധിയിലും ഉയര്‍ച്ച താഴ്ചകളിലും കൂടെ നിന്ന സുഹൃത്താണ് രമ്യയെന്നും ഭാവന പറയുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം ഒരു ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുക്കുകയും ഭാവന പറഞ്ഞ വാക്കുകളും സോഷ്യല് മീഡിയയില്‍ വൈറലായിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായുള്ള തന്റെ വരവിനു പിന്നിലെ കാരണത്തെക്കുറിച്ച് ഭാവന അരാധകരോട് തുറന്ന് പറഞ്ഞത് പുണ്യ എന്ന മത്സരാര്‍ത്ഥിയെ കാണാനാണ് തന്റെ വരവെന്നും പുണ്യ കരയുമ്പോള്‍ ആശ്വസിപ്പിക്കാനായി ഭാവന വേദിയിലേക്ക് എത്തുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here