സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ വീട് ഇതിലും ചെറുതാരുന്നു !!! മമ്മൂക്ക ആരാധകന്‍ ജയസൂര്യ ഫാന്‍ ആയതിന് പിന്നിലെ കഥ- കുറിപ്പ്

0

കഥാപാത്രം മികവുറ്റതാക്കാന്‍ ഏതറ്റം വരെയും പോകുന്ന മലയാള സിനിമയുടെ മുന്‍ നിരയിലേക്ക് ഉയര്‍ന്നു വന്ന താരമാണ് ജയസൂര്യ. താരത്തെ ക്കുറിച്ച് ഒരു ആരാധകന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ താന്‍ എങ്ങനെ ജയസൂര്യയുടേ ആരാധകനായി എന്നതാണ് റിബല്‍ തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നത്.

കുറിപ്പ് വായിക്കാം: ആ നടുക്ക് നില്‍ക്കുന്ന മനുഷ്യന്‍ ഫസ്ട് ഷൂട്ട് രാവിലെ 5 am നു ആണെങ്കില്‍ 4.55 നു റെഡി. സാര്‍ അല്പം ഡിലെ ആകുമെന്ന് പറഞ്ഞാല്‍ ഒരു കസേര ഇട്ടു ഏതെങ്കിലും കോണില്‍ ഇരിക്കും. ഡയറക്ടര്‍ ഓക്കേ പറഞ്ഞാലും ഒന്ന് കൂടി നോക്കാം എന്ന് പറഞ്ഞ് വീണ്ടും ചെയ്യും. 7 ദിവസം അടുപ്പിച്ചു ഫൈറ്റ് ചെയ്തു. ഒടുവില്‍ ഇഞ്ചുറി ആയി. എന്നിട്ടും നമുക്ക് ഫൈറ്റ് നമുക്ക് മാറ്റി എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക.. ഇങ്ങനെ ഒക്കെ ആണ് ഈ മനുഷ്യന്‍.

ഒരിക്കല്‍ കോളനിയില്‍ ഷൂട്ട് ചെയ്തപ്പോള്‍ മഴ പെയ്തു ഒരു ചെറിയ കുടിലില്‍ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകന്‍ പറഞ്ഞു, മഴ കുറഞ്ഞിട്ടു വന്നാല്‍ മതി കാരവനിലേക്ക് പോകാം. ഈ മനുഷ്യന്‍ ഒരു മറുപടി പറഞ്ഞു… രാജേഷേ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ വീട് ഇതിലും ചെരുതാരുന്നു അന്ന് ഞാന്‍ ഈ മനുഷ്യന്റെ ഫാന്‍ ആയി. ഇത് ഇപ്പോള്‍ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ. പൊരി വെയിലത്തു തൃശൂര്‍ ടൗണില്‍ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നില്‍പ്പാണ്.. സ്‌ക്രീന്‍ നോക്കുബോള്‍ കണ്ണിലെ ആകാംഷയില്‍ നിന്നും ഡെഡിക്കേഷന്‍ മനസിലാക്കാം എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകന്‍ ഞാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here