റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അമൃത സുരേഷ്. പിന്നണി ഗാന രംഗത്തേക്ക് സജീവമായ താരമിപ്പോള്‍ അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍സ് നടത്തുന്നുണ്ട്. മാത്രമല്ല എജി വ്ലോഗ് എന്ന യുട്യൂബ് ചാനിലൂടെയും സജീവമാണ്. ഏഷ്യാനെറ്റ് ടെലിവിഷനിലെ എക്കാലത്തെയും പോപ്പുലര്‍ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആണ് അമൃതയെ ചലച്ചിത്ര മേഖലയിലേക്ക് എത്തിക്കുന്നത്.

അതിനു ശേഷം അമൃത സംഗീത ആല്‍ബങ്ങളിലും ചലച്ചിത്ര പിന്നണി രംഗത്തിലും സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. സഹോദരിയായ അഭിരാമി സുരേഷുമൊത്തു അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും അതിഗംഭീരമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ബിച്ചില്‍ സമയം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണിത്. അല്പം മോഡേണ്‍ ഡ്രസിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറാലികുകയാണ്. ഫോര്‍വേഡ് മാഗസിന് നടത്തിയ ഫോട്ടോ ഷൂട്ടില്‍ മോഡലായി വന്ന അമൃതയെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംഗീത രംഗത്ത് സജീവമാകുമ്പോള്‍ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയയാണ്. താരത്തിന്റെ എജി വ്ലോഗിന് ആരാധകര്‍ ഏറെയാണ്. അനിയത്തി അഭിരാമിയുമൊത്തു അനേകം സ്റ്റേജ് ഷോസ് താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മകള്‍ പാപ്പു ആണ് തന്റെ ഇനിയുള്ള ലോകമെന്ന് താരം അഭിമുഖങ്ങളില്‍ പറയാറുണ്ട്.