കല്യാണത്തിന് ഒരുങ്ങി മണവാട്ടിയായപ്പോഴും ആളുകള്‍ പറഞ്ഞു, പെണ്ണിന് നിറം കുറവാണല്ലോ !!! തുറന്ന് പറഞ്ഞ് സയനോര

0

മലയാളത്തിലെ വേറിട്ട ഒരു ശബ്ദത്തിനുടമയാണ് പ്രിയങ്കരിയായ ഗായിക സയനോര. സ്റ്റേജ് ഷോകളിലും അടിച്ചുപൊളി പാട്ടുകളിലുമായി താരം ആരാധകരുടെ മനസ് നിരവധി ഗാനങ്ങളിലൂടെ കീഴടക്കി കഴിഞ്ഞു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കുട്ടികാലത്ത് നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ചും നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട് സംഭവങ്ങളെക്കുറിച്ചും ആരാധകരുമായി മനസ് തുറക്കുകയാണ്.

ഇപ്പോഴിതാ സയനോര സംഗീത സംവിധാന രംഗത്തേക്കും കടന്നു കഴിഞ്ഞ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരുന്നു. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ‘അയാം ദി ആന്‍സറി’ല്‍ തന്റെ സംഗീത-വ്യക്തി ജീവിതത്തെക്കുറിച്ചും താരം മനസ് തുറന്നിരുന്നു. മാത്രമല്ല താരത്തിന്റെ വിവാഹ ദിവസം നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. ”കല്യാണത്തിന് ഒരുങ്ങി മണവാട്ടിയായപ്പോഴും ആളുകള്‍ പറഞ്ഞു, പെണ്ണിന് നിറം കുറവാണല്ലോ” സയനോര പറഞ്ഞു. കറുപ്പിന് ഏഴഴകാണെന്നു വാഴ്ത്തുകയും മറ്റു തൊണ്ണൂറ്റി മൂന്നഴകും വെളുപ്പിനാണെന്നു നിശബ്ദമായി പറയുകയും ചെയ്യുന്ന സമൂഹത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി ആരാധകര്‍ സയനോര്ര്രയ് സപ്പോര്ട്ടുമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here