‘മദ്യപിക്കാത്ത, പുകവലിക്കാത്ത പുതുതലമുറയില്‍ ഞാന്‍ കണ്ട ഏകവ്യക്തി കുഞ്ചാക്കോ ബോബനാണ് !!!

0

മലയാളസിനിമയുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോബോബന്‍. പുതുതലമുറയില്‍ ആരൊക്കെ മുന്‍നിരയിലേക്ക് അടുത്താലും ചാക്കോച്ചന് കിട്ടേണ്ട പരിഗണന ആരാധകര്‍ എപ്പോഴും നല്‍കാറുണ്ട്. ചങ്ങനാശ്ശേരി എസ്ബി കോളെജിലെ കോളെജ് ദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അതിഥിയായി എത്തിയ സലീം കുമാര്‍ ചാക്കോച്ചനെക്കുറിച്ച് സംസാരിച്ചത് ശ്രദ്ദ നേടുകയാണ്. എസ്ബിയിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയാണ് കുഞ്ചാക്കോബോബന്‍.

സലീം കുമാര്‍ ചാക്കോച്ചനെ ക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പുതുതലമുറയില്‍ മലയാളസിനിമയില്‍ തനിക്കറിയാവുന്നവരില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യാത്ത ഒരേയൊരു താരം കുഞ്ചാക്കോ ബോബനാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.

ഒരിക്കല്‍ കോളേജ് പരിപാടിയ്ക്ക് അതിഥിയായി ക്ഷണിച്ചു.,മയക്കുമരുന്നിനെതിരേ സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടു പക്ഷെ താന്‍ ചെയ്തില്ല. കാരണം ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്ന് അല്ലെങ്കില്‍ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്, അതുകൊണ്ട് അഥ് ഞാന്‍ ചെയ്തില്ല.സലീം കുമാര്‍ തുറന്ന് പറഞ്ഞു. മാത്രമല്ല നിങ്ങള്‍ മമ്മൂക്കയേയോ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ വിളിക്കൂ അവരാണ് ഇതിന് നല്ലത്. സലീം കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here