ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ !!! രോഗബാധിതനായ രാജീവ് കളമശ്ശേരിയെ സഹായിക്കാന്‍ അഭ്യര്‍ത്ഥന

0

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല . ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളില്‍ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയ താരം ആരാധകരുടെ ഇഷ്ടതാരമാണ്. താരം അസുഖബാധിതനായി ഇപ്പോള്‍ ചികിത്സയിലാണ്. അടിയന്തിരമായി ആഞ്ജിയോപ്‌ളാസ്റ്റി ചെയ്യണം. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവന്‍ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണെന്നും സഹായിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം:

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല. കഴിഞ്ഞ 26 വര്‍ഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളില്‍ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല. പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം..രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെണ്‍കുട്ടികളാണ്..പെണ്‍കുട്ടികളല്ല.

പെണ്‍കുഞ്ഞുങ്ങള്‍ രാജീവിന്റേതല്ലാത്ത കാരണത്താല്‍ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നല്‍കിപ്പോയി. അവരെ നോക്കാന്‍ വന്ന രണ്ടാം ഭാര്യയില്‍ രണ്ട്.പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്.സുഹൃത്തുക്കള്‍ ഒരു പാട് സഹായിച്ചു.ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി.കൊച്ചിയിലെ Renai Medicity യില്‍ കാര്‍ഡിയോളജി ചീഫ് ഡോക്ടര്‍ വിനോദിന്റെ ചികിത്സയിലായി.

അടിയന്തിരമായി ആഞ്ജിയോപ്‌ളാസ്റ്റി ചെയ്യണം. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവന്‍ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്..ഏകെ ആന്റണി, ഹൈബി ഈഡന്‍ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു.ചെയ്യാം എന്ന മറുപടിയും വന്നു. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്.ശ്രമങ്ങള്‍ തുടരാം.രാജീവിനെ സ്‌നേഹിക്കുന്നവര്‍ ചെറിയ തുകകള്‍എങ്കിലും നല്‍കണം ഈ അവസരത്തില്‍, ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ.ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്. ഉപേക്ഷ വിചാരിക്കരുത്.ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്‌നേഹിക്കുന്ന മനസുകള്‍ കേള്‍ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here