‘ക്ലാസ്മേറ്റ്സി’ലെ റസിയ തന്നെയാണോ ഇത് !!! കിടിലന്‍ ലുക്കില്‍ റസിയ

0

‘ക്ലാസ്മേറ്റ്സി’ലെ റസിയയെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധികയെ മലയാളികള്‍ മറക്കാനിടയില്ല. 1992 ല്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയില്‍ ബാല താരമായാണ് രാധിക വെള്ളിത്തിരയിലെത്തിയത്.

രാജസേനന്‍ സംവിധാനം ചെയ്ത ഡാര്‍ലിങ് ഡാര്‍ലിങ്, മായാമോഹിനി, ട്വന്റി ട്വന്റി, മിന്നാമിന്നിക്കൂട്ടം, വാര്‍ ആന്‍ഡ് ലവ്, അന്നും ഇന്നും എന്നും, ഷാര്‍ജ ടു ഷാര്‍ജ, വണ്‍ മാന്‍ ഷോ, തസ്‌കര വീരന്‍, ചങ്ങാതിപൂച്ച തുടങ്ങിയ സിനിമകളിലും, നിരവധി ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും താരം അഭിനയിച്ച് പ്രേക്ഷകശ്രദ്ദ നേടിയിട്ടുണ്ട്. മുംബൈ സ്വദേശി അബില്‍ കൃഷ്ണനാണ് ഭര്‍ത്താവ്.

ഇന്‍സ്റ്റാഗ്രാമില്‍ താരം തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വെയ്ക്കാറുമുണ്ട് . ഇപ്പോള്‍ കിടിലന്‍ ലുക്കില്‍ തിളങ്ങുകയാണ് രാധിക. മുടി ബോയ് കട്ട് ചെയ്തു അതി സുന്ദരി ആയാണ് രാധിക ഇപ്പോള്‍ ആരാധക ശ്രദ്ദ പിടിച്ചുപറ്റുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ചിത്രം വളരെപെട്ടന്ന് വൈറലായിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ സിനിമയില്‍ സജീവമെങ്കിലും ക്ലാസ്സ്മേറ്റ്‌സ് എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്.വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here