നടി അമ്പിളി ദേവി വീണ്ടും അമ്മയായി! സന്തോഷ വാര്‍ത്ത അറിയിച്ച് ആദിത്യന്‍

0

ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ അമ്പിളി ദേവിയ്ക്കും ആദിത്യന്‍ ജയനും ആണ്‍ കുഞ്ഞ് പിറന്നു. ഇക്കഴിഞ്ഞ ജനുവരി 25 നായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതാരാവുന്നത്. വിവാഹം കഴിഞ്ഞു കുറച്ചു നാളുകള്‍ക്ക് ശേഷം ഇരുവരുടേംജീവിതത്തിലേക്ക് പുതിയ ഒരതിഥി വരാന്‍ പോകുന്നുവെന്ന് രണ്ടാളും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആദിത്യന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വിവരം ആരാധകരോട് പറഞ്ഞത്.

സീത സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിച്ചത്. സിനിമയിലും സീരിയലിലുമൊക്കെയായി നേരത്തെ തന്ന അമ്പിളി ദേവിയെ പരിചയമുണ്ടെന്നും അന്ന് തന്നെ മനസ്സില്‍ ഒരു ഇഷ്ടമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് കൃത്യ സമയത്ത് തുറന്ന് പറയാന്‍ കഴിയാതെ വന്നതോടെയാണ് ഇരുവരും വേറെ വിവാഹിതരായത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് ഇരുവരും വിവാഹിതരായത്.

കുറിപ്പ് വായിക്കാം:’ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി..’ എന്നുമാണ് ആദിത്യന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. അമ്പിളി ദേവിയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ ചിത്രവും താരം ഷെയര്‍ ചെയ്തിരുന്നു. താര ദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകരും കമെന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

സ്‌കൂള്‍ കലോത്സവത്തിലൂടെ സീരിയല്‍ സിനിമ മേഖലയിലേക്ക്എത്തിച്ചേര്‍ന്ന നടിയാണ് അമ്പിളി ദേവി. സിനിമയില്‍ വേണ്ടവിധം മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലുംടെലിവിഷന്‍ സീരിയലുകളില്‍ കൂടിഅമ്പിളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ നിരവധി ആരാധകരെ ശ്രിഷ്ഠിക്കാന്‍ അമ്പിളിക്ക് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here