ബാല്യത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു, അധ്വാനിച്ച് വീട്ടിലെ കടങ്ങള്‍ വീട്ടുന്നു !!! കേശുവിനെതിരെ കമന്റിട്ടാല്‍ വിവരമറിയുമെന്ന് ആരാധകര്‍

0

മലയാളത്തിലെ മറ്റു സീരിയലുകളെക്കാള്‍ അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും.

ഉപ്പും മുളകില്‍ നിരവധി ആരാധകരുള്ള താരമാണ് കേശു എന്ന അല്‍സാബിത്തും. താരത്തിന്റെ സീരിയല്‍ വിശേഷങ്ങളും ഇഷ്ടവിനോദങ്ങളും ഇഷ്ടതാരങ്ങളെക്കുറിച്ചുമെല്ലാം അല്‍സാബിത്ത് അഭിമുഖങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നല്‍കിയ ബ്ലൈന്‍ഡ് ടെസ്റ്റ് ഏറെ വൈറലായിരുന്നു. പ്രോഗ്രാമിന് താഴെയായി ചിലര്‍ നെഗറ്റീവ് കമന്റിട്ടത് ആരാധകര്‍ക്ക് പിടിച്ചില്ല. അല്‍സാബിത്ത് വളരെ കൊച്ചുകുട്ടിയാണെന്നും, ആ പ്രായത്തില്‍ അവന്‍ കുടുംബം നോക്കുകയുമാണെന്നും, അച്ഛന്‍ ഉപേക്ഷിച്ച് പോയതിനാല്‍ സീരിയലില്‍ അഭിനയിച്ച് അവന്‍ കടങ്ങള്‍ വീട്ടുകയുമാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു.

ടെലിവിഷനില്‍ മാത്രമല്ല യൂട്യുബിലും ഉപ്പും മുളകിന് വ്യൂവേഴ്‌സ് നിരവധിയാണ്. പല എപ്പിസോടുകളും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാറുണ്ട്.പരമ്പരയിലെ കഥാപാത്രങ്ങള്‍ എല്ലാം വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.സാധാരണ ടെലിവിഷന്‍ പരമ്പരകള്‍ പോലെ സ്ഥിരമായ ഒരു തുടര്‍കഥ ഉപ്പും മുളകിലും കണ്ടു വരാറില്ല.സീരിയലിലെ പാറുക്കുട്ടിയുടെ വരവോടെ പരമ്പര പഴയതിലും ഉഷാറായെന്നു വേണം പറയാന്‍. മറ്റു കഥാപാത്രങ്ങള്‍ മികച്ച അഭിനയം കാഴ്ച്ച വെക്കുമ്പോള്‍ കുഞ്ഞാവ പരമ്പരയില്‍ ജീവിച്ചു കൊണ്ടാണ് പ്രേക്ഷക പിന്തുണ നേടിയെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here