അടക്കാന്‍ കഴിയാത്ത ചങ്ക് തകരുന്ന വേദനയുണ്ട്, പക്ഷെ ചേട്ടനെ ഓര്‍ത്തു ഞാന്‍ കരയില്ല !!! ലാല്‍സന്റെ വേര്‍പാടില്‍ മനംനൊന്ത് നന്ദുവിന്റെ കുറിപ്പ്

0

 

വേദനകളുമായി പൊരുതി ഒടുവില്‍ ലാല്‍സണ്‍ യാത്രയായി. കാന്‍സറിനോട് പൊരുതി ദീര്‍ഘനാളായി അദ്ദേഹം രോഗ ശയ്യയിലായിരുനനു. രോഗാവസ്ഥയിലുളളപ്പോഴും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായനക്കാര്‍ ഏറ്റെടുത്തു. വേദന അനുഭവിക്കുന്ന അനേകര്‍ക്ക് ആശ്വാസം പ്രകാശവും സ്വന്ത ജീവനിലൂടെ തുറന്ന് കാണിച്ച ലാല്‍സന് നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

ലാലു കാന്‍സറിനോട് മാത്രമല്ല ഇന്നത്തെ ചികിത്സകളോട് തന്നെ പൊരുതി നേടുകയായിരുന്നു ,കാന്‍സറെന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് പേടിയില്ലാതെ രോഗത്തെ അതിജീവിക്കാന്‍ ഒരു വലിയ ഊര്‍ജ്യം നല്കിയും ഈ ജീവിതകാലയളവില്‍ ഒത്തിരി നല്ല കാര്യങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തിയാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.മരണത്തിന്റെ കാര്യത്തിലും ഏട്ടന്‍ ഞങ്ങളെക്കാള്‍ മുന്നില്‍ കയറിയെന്ന് നന്ദു മഹാദേവ വേദനയോടെ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം:

ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട എന്റെ ശരീര അവയവങ്ങളെക്കാള്‍ എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു എനിക്കെന്റെ ലാല്‍സന്‍ ചേട്ടന്‍ അതൊക്കെ നഷ്ടപ്പെടുമ്പോള്‍ എനിക്ക് സങ്കടം ഉണ്ടായില്ല പക്ഷേ ഇത്…….. എന്ത് ചെയ്താലും മുന്നില്‍ നില്‍ക്കുമായിരുന്നു.. ഇപ്പോള്‍ ദേ മരണത്തിന്റെ കാര്യത്തിലും ഏട്ടന്‍ ഞങ്ങളെക്കാള്‍ മുന്നില്‍ കയറി ചേട്ടന്‍ വേഗം തിരിച്ചു വരാന്‍ വേണ്ടിയാണ് ഞാന്‍ 1008 പടി കയറി മുരുഖനോട് പ്രാര്‍ഥിച്ചത്.. അടക്കാന്‍ കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓര്‍ത്തു കരയില്ല ഞാന്‍..! അത് ആ ആത്മാവിനോട് ഞാന്‍ കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് ആകും മരിക്കുന്ന ദിവസമായ ഇന്ന് രാവിലെ പോലും സമൂഹത്തിന് ഊര്‍ജ്ജം കൊടുക്കുയാണ് അദ്ദേഹം ചെയ്തത്.. ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്‍ കാരുണ്യത്തിന്റെ മൂര്‍ത്തിയായിരുന്നു.. കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവന്‍ ! ആ ജീവിതം എല്ലാവരും മാതൃകയാക്കേണ്ടതാണ്.. ശാരീരികമായ വേദനകളെ മാറ്റി നിര്‍ത്തിയാല്‍ മരിക്കുന്ന നിമിഷം വരെയും പൂര്‍ണ്ണ സന്തോഷവാന്‍ ആയിരുന്നു അദ്ദേഹം അതുപോലെ സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്‌നേഹം പറയാതെ ലാല്‍സന്‍ എന്ന അധ്യായം പൂര്‍ണ്ണമാകില്ല അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടന്‍.. ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.. വീണു പോകുമ്പോള്‍ പരസ്പരം താങ്ങാകുന്ന അതിജീവനം കൂട്ടായ്മ.. പ്രശ്‌നങ്ങളില്‍ പരസ്പരം ആശ്വാസം പകരുന്ന കുടുംബം അതാണ് അതിജീവനം.. ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു അതിജീവനത്തിന്റെ സ്‌നേഹ കരങ്ങള്‍ ലോകം മുഴുവന്‍ എത്തപ്പെടണം എന്നത്.. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പില്‍ ഈ അവസരത്തില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു പ്രിയ ലാല്‍സന്‍ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.. പ്രണാമം

LEAVE A REPLY

Please enter your comment!
Please enter your name here