8 യുവതാരങ്ങളിലൂടെ ഹിഗ്വിറ്റയുടെ കിക്കോഫ്

0

 

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ മലയാളത്തിലെ 8 പ്രമുഖ യുവതാരങ്ങള്‍ പുറത്തുവിട്ടു.. ഹിഗ്വിറ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നായികാ നായകന്‍ ഫെയിം വെങ്കിയും ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോബോബന്‍,ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, സൗബിന്‍ ഷാഹിര്‍, സണ്ണിവെയ്ന്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് Instagram പേജുകളിലൂടെ ആണ് ടൈറ്റില്‍ പുറത്തു വിട്ടത്.

ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹിഗ്വിറ്റയുടെ നിര്‍മ്മാണം സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ്. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും സംഗീതം രാഹുല്‍ രാജും നിര്‍വഹിക്കുന്നു. എഡിറ്റിംഗ് കൈകാര്യം ചെയുന്നത് പ്രസീദ് നാരായണന്‍ ആണ്.

കലാസംവിധാനം സുനില്‍ കുമാരനും ഗാനരചന വിനായക് ശശികുമാറും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍ ആണ്. മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്തും സംഘട്ടനം മാഫിയ ശശിയും സൗണ്ട് ഡിസൈന്‍ അനീഷ് പി ടോമും ആണ്.ചീഫ് ആസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാം കുമാര്‍, വി എഫ് എക്സ് ഡി ടി എം, സ്റ്റീല്‍സ് ഷിബി ശിവദാസ്, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍ എന്നിവര്‍ കൈകാര്യം ചെയുന്നു.. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ അവസാനവാരം ആരംഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here