വേദനകളുമായി പൊരുതി ഒടുവില്‍ ലാല്‍സണ്‍ യാത്രയായി !!! അതിജീവനത്തിന് കരുത്ത് പകര്‍ന്ന സുഹൃത്തിന് സോഷ്യല്‍മീഡിയയുടെ ആദരാഞ്ജലികള്‍

0

 

വേദനകളുമായി പൊരുതി ഒടുവില്‍ ലാല്‍സണ്‍ യാത്രയായി. കാന്‍സറിനോട് പൊരുതി ദീര്‍ഘനാളായി അദ്ദേഹം രോഗ ശയ്യയിലായിരുനനു. രോഗാവസ്ഥയിലുളളപ്പോഴും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായനക്കാര്‍ ഏറ്റെടുത്തു. വേദന അനുഭവിക്കുന്ന അനേകര്‍ക്ക് ആശ്വാസം പ്രകാശവും സ്വന്ത ജീവനിലൂടെ തുറന്ന് കാണിച്ച ലാല്‍സന് നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

ലാലു കാന്‍സറിനോട് മാത്രമല്ല ഇന്നത്തെ ചികിത്സകളോട് തന്നെ പൊരുതി നേടുകയായിരുന്നു ,കാന്‍സറെന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് പേടിയില്ലാതെ രോഗത്തെ അതിജീവിക്കാന്‍ ഒരു വലിയ ഊര്‍ജ്യം നല്കിയും ഈ ജീവിതകാലയളവില്‍ ഒത്തിരി നല്ല കാര്യങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തിയാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

സുഹൃത്തിന്റെ കുറിപ്പ് വായിക്കാം:

പൊരുതി തോറ്റു…ക്യാന്‍സര്‍ എന്ന രോഗത്തോട് ഇങ്ങനെ പൊരുതിയ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഞങ്ങളുടെ അതിജീവനം ഗ്രൂപിന്റ് നട്ടെല്ല് ലാലു ആയിരുന്നു.. രണ്ടു വര്‍ഷമായി വെള്ളം പോലും ഇറക്കാന്‍ കഴിയാതെ ഒരുപാട് വിഷമം അനുഭവിച്ചു.. ഒരുപാട് സര്‍ജറി കഴിഞ്ഞു ഇച്ചിരി വെള്ളം കുടിക്കാന്‍ ആകുമ്പോഴേക്കും ചേട്ടന്‍ പോയി. ഏറ്റവും വല്യ ആഗ്രഹമായിരുന്നു ഞങ്ങളെല്ലാവരും കൂടി ചേട്ടനൊപ്പം ഭക്ഷണം കഴിക്കണമെന്നു.. .
.
ഇന്നു രാവിലെയും കൂടി ചേട്ടന്‍ ഞങ്ങള്‍ക്ക് സമാധാനിക്കാന്‍ മെസേജ് ഇട്ടതല്ലേ.. സഹിക്കാന്‍ ആവുന്നില്ല.. ഓരോരുത്തരും പോകുവാണല്ലോ. .. . ഈ നശിച്ച രോഗം
ലാലു ചേട്ടാ..യൂ.. ചേട്ടന് പ്രണാമം അര്‍പ്പിക്കാന്‍ കഴിയുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here