നീയാണ് എന്റെ ഏറ്റവും വലിയ ശക്തിയും പിന്തുണയും !! പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സൗബിന്‍

0

മലയാളികളുടെ പ്രിയനടനാണ് സൗബിന്‍. സൗബിനും ഭാര്യയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളില്‍ ഒരാള്‍കൂടി വന്നിരിക്കുകയാണ്. മകന്‍ ഒര്‍ഹാനാണ് ആ താരം. സൗബിന്‍ തന്നെയാണ് തനിക്ക് മകന്‍ പിറന്ന വാര്‍ത്ത കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇന്സ്ടാഗ്രാം സ്റ്റോറി വഴി ആരാധകരെ അറിയിച്ചത്.

തനിക്ക് ഒരു ആണ്‍കുട്ടി പിറന്നിരിക്കുന്നു എന്ന് എഴുതിയ ബലൂണുകള്‍ പിടിച്ചു സൌബിന്‍ തന്നെ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി താരം ഏറെ സന്തോഷത്തോടെ പങ്കു വെച്ചത്. മേയ് 10-ാം തിയ്യതിയാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകന്റെയും ഭാര്യയുടേയും പുതിയ ചിത്രം താരം പുറന്ന് വിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി ആ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. ഇന്ന് മലയാള സിനിമയിലെ ഒഴിവാക്കാനാകാത്ത ഒരു കലാകാരന്‍ ആണ് സൗബിന്‍.

ഫാസില്‍ , സിദ്ദിക്ക് എന്നിവരുടെ സഹ സംവിധായകനായി ആണ് അദ്ദേഹം ചലച്ചിത്ര മേഖലയില്‍ എത്തിയത്. നിരവധി സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെ കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു സൗബിനെ തേടി എത്തിയത്.ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് പേര് നല്‍കിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ വിശേഷം പങ്കുവെച്ചത്. പോസ്റ്റിനൊപ്പം ഓര്‍ഹാന്റെ പുതിയ ചിത്രവും ചേര്‍ത്തിട്ടുണ്ട്. തന്റെ ഭാര്യ ജാമിയയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്.ജാമിയയ്ക്കും മകന്‍ ഓര്‍ഹാനുമൊപ്പമുളള ചിത്രങ്ങളാണ് നടന്‍ പങ്കുവെക്കാറുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here