പഴയ കാല നടി സുചിത്രയെ മലയാളികള്‍ അത്രപെട്ടന്ന് മറക്കാന്‍ തരമില്ല. മലയാളത്തിലെ മുന്‍ നിര നായകന്‍മാരുടെയൊപ്പം അഭിനയിച്ച താരം ആരാധകരുടെ പ്രിയ നായികയായിരുന്നു. സിനിമയില്‍ താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്. പഴയതിലും സുന്ദരിയായി ഇരിക്കുന്ന സുചിത്രയെയാണ് ആരാധകര്‍ ഇപ്പോള്‍ കാണുന്നത്. അന്നും ഇന്നും മലയാളികള്‍ക്ക് ഒരുപോലെ പ്രിയങ്കരിയാണ് ഈ നായിക. മീടു അനുഭവങ്ങള്‍ കരിയറില്‍ ഇത് വരെ ഉണ്ടായിട്ടില്ലെന്ന് താരം തുറന്ന് പറുയുകയാണ്.

ഈ അടുത്ത കാലത്ത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു, സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ സജീവമായതോടെ സെലിബ്രിറ്റീസിന്റെ എന്ത് വിശേഷങ്ങളും എത്രയും വേഗം ആളുകളിലേക്ക് എത്തുകയാണ് . താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആളുകളിലേക്ക് എത്തും .

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരത്തിന്റെ ചിത്രം ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. തൂവെള്ള കോട്ടണ്‍ സാരിയില്‍ ബ്ലാക്ക് മെറ്റല്‍ മാലയും കമ്മലുമായി അതീവ മനോഹാരിയായി നില്‍ക്കുന്ന സുചിത്രയുടെ ഫോട്ടോ വൈറലായി യിരുന്നു. പല സിനിമ പേജുകളും സിനിമ പ്രേമികളും ആരാധകരും ഇതിനോടകം ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here