കേരളം കേട്ടു നടുങ്ങിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നുവെന്ന് വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങുമെന്നാണ് പുറത്് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോളിതാ ആ വാര്‍ത്തയ്ക്ക് മുന്‍പേ കൂടത്തായി കൊലപാതകം സിനിമയാക്കാനൊരുങ്ങി മറ്റൊരു ടീം തീരുമാനിച്ചതായി പുറത്ത വരുന്നു. സിനിമ സീരയല്‍ രംഗത്ത് സജീവമായ ഡിനി ഡാനിയേല്‍ ആണ് ചിത്രത്തില്‍ ജോളിയുടെ വേഷം ചെയ്യുന്നത്. ഡോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്ട് ലുക്ക് പുറത്ത് വിട്ടതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാര്യം പറഞ്ഞത്.

ഡിനി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് റോണെക്സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തില്‍ ആണ് തിരക്കഥ നിര്‍മാണം അലക്സ് ജേക്കബ്. ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത് ഡിനി കുറിച്ചു.

ഡിനി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് : കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019.  ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത് ??

LEAVE A REPLY

Please enter your comment!
Please enter your name here