ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യനും.പ്രണയദിനത്തില്‍ താരങ്ങള്‍ ആശംസകള്‍ സോഷ്യല്‍ മീഡിയയുമായി പങ്കുവച്ചിരിക്കുകയാണിപ്പോള്‍. അടുത്തിടെയായിരുന്നു ഇരുവരും വിവാഹിതരായത്. സീത സീരിയലില്‍ ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ച് വരുന്നതിനു ഇടയിൽ ആയിരുന്നു ഇരുവരും ഒന്നിച്ചത്.
സിനിമയിലും സീരിയലിലുമൊക്കെയായി നേരത്തെ തന്ന അമ്പിളി ദേവിയെ പരിചയമുണ്ടെന്നും അന്ന് തന്നെ മനസ്സില്‍ ഒരു ഇഷ്ടമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് കൃത്യസമയത്ത് തുറന്ന് പറയാന്‍ കഴിയാതെ വന്നതോടെയാണ് ഇരുവരും വേറെ വിവാഹിതരായത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ കുഞ്ഞിനായുള്ള കാത്തരിപ്പിലാണ് താരങ്ങള്‍. വേദിയില്‍ നിറവയറുമായി ചുവടു വെക്കുന്ന അമ്പിളി ദേവിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആദിത്യന് പോസ്റ്റ് ചെയ്തിരുന്നു.
7-ാം മാസത്തിലെ പൊങ്കാലയും മധുരം കൊടുപ്പും ചടങ്ങും കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചടങ്ങിനിടയിലെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ചില ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ ത്തന്നെ നടത്തണമെന്നും അധികം സമയമില്ലെന്നും ആദിത്യന് കുറിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിമര്ശിച്ചവരുടെ വായടപ്പിച്ച അമ്പിളിയുടെ മറുപടി വൈറലാകുകയാണ്. ആദ്യം കെട്ടിയത് അച്ചി വീട്ടില്‍ കിടന്ന് ഒരുത്തനെ ആണെന്നും ഇപ്പോള്‍ ആണൊരുത്തനാണ് കൂടെയുള്ളതെന്നും താരം കുറിച്ചു.