ഗതാഗത കുരുക്കില്‍ നിന്ന് ടോവിനോയ്ക്ക് ലിഫ്റ്റ് കൊടുത്ത് സിവില്‍ പോലീസ് ഓഫീസര്‍ !!!

0

 

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ എ.ബി.സി.ഡി.യില്‍ അഭിനയിച്ചതിന് ശേഷമാണ്. ഏറ്റവും അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍ പ്രദര്‍ശന വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്. മലയാള സിനിമയിലെത്തുന്നതിനും മുന്‍പ് പരസ്യങ്ങളിലും ഷോര്‍ട് ഫിലിമികളിലും അഭിനയിച്ചിട്ടുണ്ട്.മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയര്‍ കെയര്‍ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്. ഭാര്യ ലിഡിയയ്ക്കും മകള്‍ ഇസയ്ക്ക് ഒപ്പമുള്ള നിമിഷങ്ങളും ടൊവിനോ സമൂഹമാധ്യമങ്ങളില്‍ പലതവണപങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന് ഗതാഗതകുരുക്കില്‍ നിന്ന് ലിഫ്റ്റ് കൊടുത്ത് ഒരു പോലിസ് ഉദ്യോഗസത്ഥനാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ടൊവിനോ തോമസിനെ ഗതാഗതക്കുരുക്കില്‍നിന്ന് മോചിപ്പിച്ച് ബൈക്കില്‍ ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലെത്തിച്ചത് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍ ആരാധകരുടെ കൈയ്യടി നേടുകയാണ്. ഒക്ടോബര്‍ ഒന്നിന് എറണാകുളം ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ് ടൊവിനോയുടെ കാര്‍ അകപ്പെട്ടത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവീനോ.ട്രാഫിക് ബ്ലോക്ക് ആയതിനാല്‍ താരത്തിനെ സുനില്‍ കുമാര്‍ വന്ന് പിക്ക് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here