എന്ത് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും എന്നുളളതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈ ചിത്രങ്ങള്‍ !!! എംഎ നിഷാദിന്റെ കുറിപ്പ്

0

 

എന്ത് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും എന്നുളളതിന്റ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാനഗന്ധര്‍വ്വനും,ഇട്ടിമാണിയും എന്ന് പറഞ്ഞ് സംവിധായകന്‍ എം.എ നിഷാദിന്റെ കുറിപ്പ് സോഷ്യല്മീഡിയയില്‍ വൈറലാകുന്നു. ഇട്ടിമാണിയും. ഈ രണ്ട് ചിത്രങ്ങളിലും ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഗാനഗന്ധര്‍വ്വന്‍ ഒരു കുടുംബ ചിത്രമാണ്. സ്വാഭാവികാഭിനയത്തിലൂടെ ഉല്ലാസ് എന്ന ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി. തന്റെ ആദ്യ ചിത്രത്തേക്കാളും വളരെ മനോഹരമായി രമേഷ് പിശാരടി ഈ ചിത്രം അണിയിച്ചൊരുക്കി- ്അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

എന്ത് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും എന്നുളളതിന്റ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാനഗന്ധര്‍വ്വനും,ഇട്ടിമാണിയും. ഈ രണ്ട് ചിത്രങ്ങളിലും ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഗാനഗന്ധര്‍വ്വന്‍ ഒരു കുടുംബ ചിത്രമാണ്. സ്വാഭാവികാഭിനയത്തിലൂടെ ഉല്ലാസ് എന്ന ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി. തന്റെ ആദ്യ ചിത്രത്തേക്കാളും വളരെ മനോഹരമായി രമേഷ് പിശാരടി ഈ ചിത്രം അണിയിച്ചൊരുക്കി.

അഭിനേതാക്കളില്‍ എടുത്ത് പറയേണ്ട പേരുകാരന്‍ സുരേഷ് കൃഷ്ണയാണ്. മനോജ് കെ ജയന്‍ കസറി,മണിയന്‍ പിളള രാജുവും കുഞ്ചനും, മോഹന്‍ ജോസും നല്ല പ്രകടണം കാഴ്ച്ച വെച്ചു. മുകേഷ്, സിദ്ദീഖ്, ധര്‍മ്മജന്‍, അബു സലീം, ഹരീഷ് കണാരന്‍, ദേവന്‍ ഇവരെല്ലാവരും നന്നായീ. അശോകന്റെ പോലീസ് വേഷം ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടണം. എന്ത് അനായാസമായിട്ടാണ് അശോകന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്തത്.

സുഹൃത്തുക്കളായ, സോഹന്‍ സീനുലാല്‍, ജോണീ ആന്റണി, വര്‍ഷ കണ്ണന്‍ ഇവരെയൊക്കെ സക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. അളകപ്പന്റെ ക്യാമറക്ക് ഫുള്‍ മാര്‍ക്ക്. സംഗീതം നല്‍കിയ ദീപക് ദേവ് നിരാശപ്പെടുത്തി. സിത്താര നല്ലൊരു ഗായികയാണ്. അങ്ങനെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. മൊത്തത്തില്‍ ഈ പടം കൊളളാം.

NB: ഒറ്റ സീനില്‍ വരുന്ന അനൂപ് മേനോനെ കൊണ്ട് സിദ്ധാന്തം വിളമ്പാന്‍ സമ്മതിക്കാത്ത പിഷാരടിക്ക് എന്റെ വക ഒരു കുതിര പവന്‍.

LEAVE A REPLY

Please enter your comment!
Please enter your name here