മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. ആരാധകര്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത താരം കൂടിയാണ് ഉണ്ണി. താരത്തിന്റെ വര്ക്ക് ഔട്ട് ഫോട്ടോസ് എപ്പോഴും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പലപ്പോഴും കമന്റുകള്‍ക്ക് റിപ്ലൈ കൊടുക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ആ മറുപടികളൊക്കെ മാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍ തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവരോടും താരം സോഷ്യല്‍മീഡിയയിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ്

കുറിപ്പ് വായിക്കാം:

ഒരു ജന്മദിനം കൂടി കടന്നു പോയി..ഈ കഴിഞ്ഞ ദിവസം എന്റെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച, എന്നെ സ്‌നേഹിക്കുന്ന ഓരോരുത്തരോടും നന്ദി പറയുന്നു. എന്റെ ഓരോ ജന്മദിനവും ഏറ്റവും സന്തോഷകരമാക്കി തീര്‍ക്കുന്നത് നിങ്ങള്‍ ഓരോരുത്തരും ആണ്. നിങ്ങളുടെ ഹൃദയത്തില്‍ നിന്നു വരുന്ന ഓരോ വാക്കും എനിക്ക് ലഭിക്കുന്ന അനുഗ്രഹം ആയി കണക്കാക്കുന്നു..കഴിഞ്ഞ വര്‍ഷം എന്റെ ജന്മദിനം ഞാന്‍ ആഘോഷിച്ചത് നമ്മുടെ സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടു ജീവിക്കുന്ന പോളി ഗാര്‍ഡന്‍ ചാരിറ്റി ഹോമിലെ അന്തേവാസികളുടെ ഒപ്പമാണ്. അന്ന് അവിടെ നിന്നു പോരുമ്പോള്‍ അവര്‍ക്ക് വാക്ക് നല്‍കിയിരുന്നത് പോലെ ഈ വര്‍ഷവും എന്റെ ജന്മദിനത്തിലെ സായാഹ്നം അവര്‍ക്കൊപ്പം ചെലവിടാന്‍ എനിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം എങ്ങനെ പിരിഞ്ഞോ, അതിന്റെ തുടര്‍ച്ചയെന്നോണം അവരില്‍ ഒരാളായി ആണ് അവര്‍ എന്നെ ഇത്തവണയും സ്വീകരിച്ചത്. അവരോടൊപ്പം ചിലവിട്ട ഓരോ നിമിഷവും എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മനോഹര നിമിഷങ്ങളായി ഞാന്‍ കാത്തു വെക്കും..കാരണം ആ നിമിഷങ്ങള്‍ ആണ് ഒരു മനുഷ്യനെന്ന നിലയില്‍ എന്നെ വളര്‍ത്തുന്നത്..ഒരാള്‍ക്ക് വളരാന്‍ ഒരു വര്‍ഷമൊന്നും വേണ്ട..മനസ്സില്‍ നന്മയും സ്‌നേഹവും മാത്രം സൂക്ഷിക്കുന്ന ഇതുപോലുള്ള മനുഷ്യര്‍ക്കൊപ്പമുള്ള കുറച്ചു നിമിഷങ്ങള്‍ മാത്രം മതി…എന്റെ ജന്മദിനം ഇത്രയും മനോഹരമാക്കി മാറ്റിയ ആ മനസ്സുകള്‍ക്കും എപ്പോഴും എനിക്കൊപ്പമുള്ള എന്റെ അനിയന്മാര്‍ക്കും ഉണ്ണിയേട്ടാ എന്നു വിളിച്ച് എന്നെ ഹൃദയത്തോട് ചേര്‍ക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയാന്‍ ഈ നിമിഷം ഞാന്‍ വിനിയോഗിക്കുന്നു…പോളി ഗാര്‍ഡനിലെ അന്തേവാസികള്‍ക്ക് ഒപ്പമുള്ള എന്റെ നിമിഷങ്ങള്‍ പകര്‍ത്തിയ രാകേഷിനും എല്ലാത്തിനും മേല്‍നോട്ടം വഹിച്ച സുഗേഷിനും നന്ദി…ആ നിമിഷങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പങ്കു വയ്ക്കുന്നു…സമയം ഉള്ളപ്പോള്‍ അല്ല സമയം ഉണ്ടാക്കി ഞാനിനി ഇവരുടെ ഒപ്പം ഉണ്ടാവുന്നതായിരിക്കും.. ??.എല്ലാവരുടേയും സന്തോഷത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദന്‍??

LEAVE A REPLY

Please enter your comment!
Please enter your name here