പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ മരക്കാര്‍ ടീമിനൊപ്പം ജോയ്‌ന്ഡ ചെയ്തത്. ഒറ്റ ഷെഡ്യൂളില്‍ ആയി ഏകദേശം നൂറു ദിവസം കൊണ്ട് ഈ ചിത്രം പൂര്‍ത്തിയാവും എന്നു തടങ്ങി നിരവധിററിപ്പോര്‍ട്ടുകള്‍ പുറത്തിറിങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.ഹൈദരാബാദ് റാമോജി സിറ്റിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലിന്റെയും മറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. ഊട്ടി, രാമേശ്വരം എന്നിവയാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. മോഹന്‍ലാല്‍ മരക്കാറാകുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ട്.ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ വമ്പന്മാര്‍ അടക്കമുള്ള താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.

ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഇന്നലെ നടന്ന ലൂസിഫര്‍ സക്‌സസ് മീറ്റില്‍ ആരാധകര്‍ക്കായി പ്രദര്ശിപ്പിക്കുകയുണ്ടായി. സംവിധായകന്‍ പ്രിയദര്‍ശനും, മോഹന്‍ലാലും, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രിത്വിരാജും അടക്കമുള്ളവര്‍ വേദിയില്‍ സാന്നിധ്യം അറിയിച്ചു. ചിത്രത്തിന്റ ചില സീനുകള്‍ അവിടെ വച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ അമ്പരന്നിരിക്കുകയായിരുന്നു. ഞാന്‍ ഇപ്പോള്‍ കണ്ട 60 സെക്കന്റ് ഒരു മലയാള സിനിമയിലെ വിഷ്വല്‍ തന്നെയാണോ എന്ന് ചട്ങില്‍ പൃഥ്വിരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here