കാപ്പാന്റെ കട്ടൗട്ടുകളുടെയും ഫ്‌ലെക്‌സുകളുടെയും തുക ചാരിറ്റിക്ക് !!! കേരള സൂര്യ ഫാന്‍സിന് കൈയ്യടിക്കടാ

0

 

തമിഴ്മക്കളുടെപ്രിയതാരം സൂര്യയും മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലും ഒന്നിച്ചെത്തുന്ന കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍.ക്കഴിഞ്ഞ ദിവസം റിലീസായ കാപ്പാന്റെ രണ്ടാമത്തെ ട്രെയ്ലര്‍ ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആണ്. പ്രേക്ഷകര്‍ ട്രയിലര്‍ കണ്ടതോടെ വന്‍ പ്രതീക്ഷയിലാണ് ഉള്ളത്.

രാജ്യത്തെ അഭിസംബോധന ചെയ്ത് വിമാനത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായി എത്തിയ മോഹന്‍ലാലിനെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തില്‍ കമാന്‍ഡോയായി എത്തുന്നത് സൂര്യയാണ്. ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസിനായിള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. മാത്രമല്ല വേറിട്ട വരവേല്‍പ്പും ആരാധകര്‍ നല്‍കികഴിഞ്ഞു. റിലീസിന് മുന്നോടിയായി ഫ്‌ലക്‌സുകളും കട്ടൗട്ടുകളും ഒഴിവാക്കാനാണ് കേരളത്തിലെ സൂര്യ ഫാന്‍സിന്റെ തീരുമാനം. മാത്രമല്ല അത് ഒഴിവാക്കി ലഭിക്കുന്ന തുക ചാരിറ്റി ട്രസ്റ്റിന് നല്‍കുകയുെ ചെയ്യുമെന്ന് അറിയിച്ചുകഴിഞ്ഞു.ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരന്‍ ആയ ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചുകഴിഞ്ഞു.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രകാന്ത് വര്‍മ്മയെന്നാണ്. ആക്ഷന് പ്രാമുഖ്യം നല്‍കുന്നതാണ് ചിത്രം. പുറത്തിറങ്ങിയ ടീസറും ട്രയിലറും ഇതിനോടകം വൈറലായികഴിഞ്ഞു.
ചിത്രം സെപ്റ്റംബര്‍ 20നാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here