മോട്ടിവേഷനുവേണ്ടി കറങ്ങി നടക്കുമ്പോളാണ് മച്ചാന്റെ തകര്‍പ്പന്‍ ഒരു ഡാന്‍സ് കാണുന്നത്!!!! ഒമറിന്റെകുറിപ്പ്

0

ഒരു പഴയ ബോംബ് കഥയിലൂടെ നായകനായും പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയതാരമാണ് ബിബിന്‍ ജോര്‍ജ്.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍,യമണ്ടന്‍ പ്രേമകതാ മാര്‍ഗംകളി തുടങ്ങിയ കോമഡി സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച താരത്തെ മലയാളസിനിമ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.നമിത പ്രമോദയായിരുന്നു മാര്‍ഗം കളിയിലെ ബിബിന്റെ നായിക. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ താരത്തെക്കുറിച്ച് സംവിധായകന്‍ ഒമര്‍ലുലു എഴുതിയ വാക്കുകള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകുകയാണ്. ഒമറിന്റെ ഏറ്റവും പുതിയചിത്രം ധമാക്ക അണിയറയില്‍ ഒരുങ്ങുകയാണ്.ചിത്രത്തിനെതിരെ അടുത്തിടെ വിവാദങ്ങളും ഉയര്‍ന്നിരുന്നു.

മോട്ടിവേഷനുവേണ്ടി കറങ്ങി നടക്കുമ്പോളാണ് മച്ചാന്റെ തകര്‍പ്പന്‍ ഒരു ഡാന്‍സ് കാണുന്നതെന്നും മുടിയില്ല..പൊക്കമില്ല…നിറമില്ലാ…ഇങ്ങനെ പലര്‍ക്കും പല പരാതികളുമുണ്ടാകാം..നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പറ്റുന്നില്ല എങ്കില്‍ അത് നിങ്ങളുടെ ശാരീരിക പരിമിതി കൊണ്ടല്ല. നിങ്ങളുടെ മനസ്സിന്റെ പരിമിതികൊണ്ടാണെന്ന് തെളിയിച്ച വ്യക്തയിാണ്ബിബിന്‍ജോര്‍ജ്-ഒമര്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം:

മോട്ടിവേഷനുവേണ്ടി കറങ്ങി നടക്കുമ്പോളാണ് മച്ചാന്റെ തകര്‍പ്പന്‍ ഒരു ഡാന്‍സ് കാണുന്നത്.ഇങ്ങേരാള് കൊള്ളാലോ..എനിക്ക് മുടിയില്ല..പൊക്കമില്ല…നിറമില്ലാ…ഇങ്ങനെ പലര്‍ക്കും പല പരാതികളുമുണ്ടാകാം..നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പറ്റുന്നില്ല എങ്കില്‍ അത് നിങ്ങളുടെ ശാരീരിക പരിമിതി കൊണ്ടല്ല. നിങ്ങളുടെ മനസ്സിന്റെ പരിമിതികൊണ്ടാണ്..
ബിബിന്‍ജോര്‍ജ്‌

LEAVE A REPLY

Please enter your comment!
Please enter your name here