ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന കലാകാരിയാണ് അമൃത സുരേഷ്. പിന്നീട് താരം പിന്നണി ഗാന രംഗത്തേക്ക് എത്തി. ഏഷ്യാനെറ്റ് ടെലിവിഷനിലെ എക്കാലത്തെയും പോപ്പുലര്‍ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആണ് അമൃതയെ ചലച്ചിത്ര മേഖലയിലേക്ക് എത്തിക്കുന്നത്. രണ്ടായിരത്തി പത്തില്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സിനിമ നടനായ ബാലയുമായി പ്രണയത്തില്‍ ആവുകയായിരുന്നു. ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് കടന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങള്‍ എല്ലാം പങ്കെടുത്ത ആഘോഷ വിവാഹ സല്‍ക്കരമായിരുന്നു അത്. എന്നാല്‍ ആ വിവാഹ ജീവിതത്തിനു ആറു കൊല്ലത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതിനു ശേഷം അമൃത സംഗീത ആല്‍ബങ്ങളിലും ചലച്ചിത്ര പിന്നണി രംഗത്തിലും സമൂഹ മാധ്യമങ്ങളിലും സജീവമായി. സഹോദരിയായ അഭിരാമി സുരേഷുമൊത്തു അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുന്നുണ്ട്. ഫോര്‍വേഡ് മാഗസിന്‍ നടത്തിയ ഫോട്ടോ ഷൂട്ടില്‍ മോഡലായി വന്ന അമൃതയെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ താരം ഇന്സ്ടാഗ്രാമിലും പങ്ക് വെച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം അമൃത സുരേഷ് സംഗീത രംഗത്ത് സജീവമാകുമ്പോള്‍ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയയാണ്. താരത്തിന്റെ എജി വ്‌ലോഗിന് ആരാധകര്‍ ഏറെയാണ്. അനിയത്തി അഭിരാമിയുമൊത്തു അനേകം സ്റ്റേജ് ഷോസ് താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മകള്‍ ആണ് തന്റെ ഇനിയുള്ള ലോകമെന്ന് താരം അഭിമുഖങ്ങളില്‍ പറയാറുണ്ട്. മകളും അമ്മയെ പോലെ പാട്ടിന്റെ ലോകത്തേക്ക് വരുന്നു എന്നതിന്റെ തെളിവാണ് പുതിയ അപ്‌ഡേറ്റുകള്‍. മകള്‍ ആലപിച്ച ഒരു ഗാനം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. പാട്ട് വൈറലായിരുന്നു. ഇപ്പോഴിതാ മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here