എനിക്ക് പ്രണയുമുണ്ടെന്ന് പറഞ്ഞത് സത്യമാണ് !!! മനസ് തുറന്ന് ഷൈന്‍ നിഗം

0

അടക്കമുള്ള അഭിനയം കൊണ്ട് മലയാളികളുടെ മനസില്‍ വളരെ പെട്ടന്ന് കേറിക്കൂടിയ താരമാണ് ഷൈന്‍ നിഗം. കുമ്പളങ്ങി നൈറ്റ്സിലെ ബോബിയിലൂടെ ഷൈന്‍ മലയാളത്തില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു.യുവാക്കളുടെ ഹരമാണിപ്പോള്‍ കക്ഷി. അഭിനയത്തോടൊപ്പം താരം നല്ലൊരു ഡാന്‍സറുമാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ ഷൈനിന്റെ ബോബി എന്ന കഥാപാത്രം വളരയധികം ശ്രദ്ദിക്കപ്പെട്ടിരുന്നു. താരത്തിന്റെ തീയറ്ററില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഇഷ്‌ക് ആണ്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ഇപ്പോഴിതാ തനിക്ക് പ്രണയമുണ്ടെന്ന് താരം തുറന്നുപറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് പ്രണയരംഗങ്ങള്‍ നന്നായി ചെയ്യാനാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. പ്രണയമുണ്ടെന്ന് സമ്മതിക്കുന്നുവെന്നും എന്നാല്‍ അത് എങ്ങനെ വിശദീകരിക്കുമെന്ന് എനിക്ക് അറിയില്ലെന്നും താരം പറഞ്ഞു.

 

റിയലിസ്റ്റിക്കായ അഭിനയമാണ് ഷൈനിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വാപ്പച്ചി തനിക്ക് നല്‍കിയ ഉപദേശം അഭിനയം കൂടുതല്‍ റിയലിസ്റ്റിക് ആക്കുക എന്നതായിരുന്നു എന്ന് ഷെയിന്‍ നിഗം അഭിമുഖത്തില്‍ പറയുന്നു. അച്ഛനില്‍ നിന്ന് കിട്ടിയ ഇത്തരം ഉപദേശങ്ങളാണ് കരിയറില്‍ മുന്നേറുന്നതിന് ഒരു ഊര്‍ജ്ജമായി താന്‍ കൊണ്ടു നടക്കുന്നതെന്നും അഭിമുഖത്തില്‍ ഷെയ്ന്‍ നിഗം ആരാധകരോട് പറഞ്ഞു.

സിനിമയില്‍ ആദ്യത്തേതിനേക്കാള്‍ കുറച്ചു കൂടെ സിനിമയില്‍ ഉത്തരവാദിത്വം വന്നുവെന്ന തോന്നല്‍ ഇപ്പോള്‍ വരുന്നു, ആദ്യമൊക്ക അഭിനയിച്ചശേഷം പ്രതിഫലം വാങ്ങുന്നതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല, ആദ്യമായി നായകനായ കിസ്മത് പൂര്‍ത്തിയാക്കിയ ശേഷം പ്രതിഫലം തരാന്‍ അവര്‍ വന്നപ്പോള്‍ ഞാന്‍ മുങ്ങി, സിനിമ തീയേറ്ററുകളില്‍ വിജയമായപ്പോള്‍ പ്രതിഫലം അവര്‍ വീട്ടില്‍ എത്തിച്ചു തരികയായിരുന്നു” ഷൈന്‍ ആരാധകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here