പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഉയരെ. ചിത്രത്തിലെ ആസിഫ് അലിയുടെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ഒന്നായിരുന്നു. ഒരുതരത്തിലും ഗോവിന്ദിനെ ന്യായീകരിക്കാന്‍ കഴിയാത്തതുകൊണ്ട് ഉയരെയുടെ പ്രമോഷന്‍ വര്‍ക്കുകളില്‍ നിന്ന് ഒഴിഞ്ഞുനിന്നിരുന്നെന്ന്, എന്നാണ് ആസിഫ് അഭിമുഖങ്ങളില്‍ പറഞ്ഞത്. സിപിസി ഗ്രൂപ്പില്‍ വന്ന് ഒരു ആസിഫ് ആരാധകന്റെ കുറിപ്പ് വായിക്കാം:

കുറിപ്പ് വായിക്കാം:

ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നിയിട്ടുണ്ട്. ഉയരെ സിനിമയില്‍ ആസിഫ് അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ് മുന്നില്‍ വന്നിരുന്നെങ്കില്‍ സത്യത്തില്‍ ദേഷ്യം തോന്നിയേനെ. അത്രത്തോളം കണ്‍വിന്‍സിങ്ങായാണ് ഒരാളുടെ സ്വപ്നം തകര്‍ത്ത്, ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച് ടോക്‌സിക് മസ്‌കുലിനിറ്റിയുടെയും സ്വാര്‍ത്ഥതയുടെയും അങ്ങേയറ്റമായ ഗോവിന്ദിനെ ആസിഫ് അവതരിപ്പിച്ചത്. കാണുന്നത് സിനിമയാണെന്ന് സ്വയം ഓര്‍മ്മിപ്പിച്ചെങ്കില്‍ക്കൂടി. . .  ഒരുതരത്തിലും ഗോവിന്ദിനെ ന്യായീകരിക്കാന്‍ കഴിയാത്തതുകൊണ്ട് ഉയരെയുടെ പ്രമോഷന്‍ വര്‍ക്കുകളില്‍ നിന്ന് ഒഴിഞ്ഞുനിന്നിരുന്നെന്ന്, അതിലും ഒരു പടികൂടി കടന്ന് ഒരു സമയത്ത് , അത്രത്തോളം വരില്ലെങ്കിലും ഉള്ളില്‍ ഒരു അര ഗോവിന്ദുണ്ടായിരുന്നെന്ന്, തിരുത്തുകയാണെന്ന് പറഞ്ഞ ആര്‍ജ്ജവത്തിനെ അഭിനന്ദിക്കാതെ തരമില്ല  താരപരിവേഷം നോക്കാതെ ഗോവിന്ദിനെ അവതരിപ്പിക്കാനെടുത്ത അത്രയും എഫര്‍ട്ട് വേണം അങ്ങനെയുള്ള തീരുമാനങ്ങള്‍ക്കും ബഹുമാനം കൂടുന്നതേയുള്ളൂ Asif Ali

LEAVE A REPLY

Please enter your comment!
Please enter your name here