വേദന കൂടുമ്പോള്‍ ചീത്ത വിളിക്കുന്നത് അവളെ !!! കൈവിട്ടു കളയാതെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു എന്റെ മുത്ത് – ഹൃദയത്തില്‍ തൊട്ടൊരു കുറിപ്പ്

0

കാന്‍സര്‍ വില്ലനായി ജീവിതത്തില്‍ വന്നപ്പോഴും വിട്ടുകളയാതെ കൂടെ നിര്‍ത്തിയ ഭാര്യയ്ക്ക് ജന്‍നദിന ആശംസ അറിയിച്ചൊരു ഹൃദയത്തില്‍തൊട്ട് ഒരു കുറിപ്പ്. വേദന കൂടുമ്പോള്‍ ഞാന്‍ ചീത്ത വിളിക്കുന്നത് മുഴുവന്‍ അവളെ ആണ് അപ്പോഴും അവള്‍ എന്നേ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കും പരാതികളോ പരിഭവങ്ങളോ ഇല്ല അവള്‍ക്കു ഈ രോഗം ദൈവം എനിക്ക് തന്നപ്പോള്‍ വരദാനമായി സ്റ്റെഫിയെ എനിക്കു തന്നു. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ പഴയ ലാല്‍സണ്‍ ആവും എന്ന ആല്മവിശ്വസം എന്റെ നെഞ്ചില്‍ കുത്തി നിറക്കുകയാ അവള്‍ ഒപ്പം ആരും കാണാതെ പോയി കരയുന്നുണ്ടാവും .. ലാല്‍സണ്‍ കുറിച്ചു.

കുറിപ്പ് വായിക്കാം:

ഇന്ന് എന്റെ മുത്തിന്റെ ജന്മദിനമാണ്.. എനിക്ക് വേണ്ടി മാത്രം ഈ ലോകത്തു സൃഷ്ടിക്കപ്പെട്ട സഹനത്തിന്റെ മാലാഖ എന്റെ ഭാര്യ സ്റ്റെഫിക്കു ഒരായിരം ജന്മദിനാശംസകള്‍…. ഞാന്‍ എപ്പോഴോ ചെയ്ത പുണ്യത്തിന്റെ ഫലമാണ് എനിക്ക് കിട്ടിയ എന്റെ ഭാര്യ. കല്യാണം കഴിഞ്ഞു രണ്ടാം വര്‍ഷം എനിക്ക് കാന്‍സര്‍ രോഗം പിടികൂടുമ്പോള്‍ എന്ന്‌നെ കൈവിട്ടു കളയാതെ കൂടുതല്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചു എന്റെ മുത്ത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും എനിക്കി ആത്മവിശ്വാസം തന്നു. അവള്‍ അവളുടെ വീട്ടില്‍ പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എനിക്ക് ഈ രോഗം പിടിപെട്ടത് മുതല്‍ ഉണ്ണാതെ ഉറങ്ങാതെ നിഴല് പോലെ എന്റെ കൂടെ ഉണ്ട് അവള്‍. എനിക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാത്തത് കൊണ്ട് വയറില്‍ ഇട്ട ട്യൂബില്‍ കൂടി ആണ് ഫീഡ് തന്നിരുന്നത്. അഞ്ചു മണിക്ക് തൈറോനാം ഗുളിക തരും അതു കഴിഞ്ഞു എനിക്കുള്ള ഫീഡ് തയ്യാറാക്കും ആറു മണി ആവുമ്പോള്‍ ഫീഡ് ട്യൂബില്‍ കൂടി തരും അതു കഴിഞ്ഞു മോനു വേണ്ട ഭക്ഷണം തയ്യാറാക്കും അതുകൊടുക്കുമ്പോഴേക്കും എനിക്കുള്ള അടുത്ത ഫീഡും ഗുളികയും രാവിലെ അഞ്ചു മണി മുതല്‍ വൈകുന്നേരം പന്ത്രണ്ടു മണി വരെ നില്‍ക്കാതെ ഉള്ള ജോലി ഇതിനിടയില്‍ എപ്പോഴെങ്കിലും വല്ലതും കഴിച്ചാല്‍ ആയിരുന്നു അതും ഞാന്‍ കഴിക്കാത്തതുകൊണ്ടു എന്നേ കാണാതെ അടുക്കളയുടെ ഏതെങ്കിലും മൂലയില്‍ പോയിരുന്നു ജീവന്‍ നിലനിര്‍ത്താന്‍ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി തീര്‍ക്കും ഇപ്പോഴാണെങ്കില്‍ എനിക്ക് തീരെ വയ്യാതായി മലമൂത്ര വിസര്‍ജനം അടക്കം എല്ലാം ബെഡില്‍ നിന്നു കോരി കളഞ്ഞു എന്നേ വൃത്തിയാക്കി കിടത്തും എങ്ങനെ ഇതൊക്കെ ഇവള്‍ക്ക് ചെയ്യാന്‍ കഴിയുന്നു എന്നുള്ളത് പലപ്പോഴും എന്നേ അല്ബുധപെടുത്തി… എനിക്ക് വേദന കൂടുമ്പോള്‍ ഞാന്‍ ചീത്ത വിളിക്കുന്നത് മുഴുവന്‍ അവളെ ആണ് അപ്പോഴും അവള്‍ എന്നേ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കും പരാതികളോ പരിഭവങ്ങളോ ഇല്ല അവള്‍ക്കു ഈ രോഗം ദൈവം എനിക്ക് തന്നപ്പോള്‍ വരദാനമായി സ്റ്റെഫിയെ എനിക്കു തന്നു. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ പഴയ ലാല്‍സണ്‍ ആവും എന്ന ആല്മവിശ്വസം എന്റെ നെഞ്ചില്‍ കുത്തി നിറക്കുകയാ അവള്‍ ഒപ്പം ആരും കാണാതെ പോയി കരയുന്നുണ്ടാവും……. എനിക്ക് ദൈവം നല്‍കിയ പുണ്യത്തിനു എന്റെ പ്രിയപ്പെട്ട മുത്തിന്, എന്റെ സ്റ്റെഫിക്കു ഒരായിരം നന്ദി ഈ സഹനങ്ങള്‍ക്കു ഒരായിരം നന്ദി ഒപ്പം എന്റെ പിടയുന്ന നെഞ്ചില്‍ നിന്നും ഒരായിരം ജന്മദിനാശംസകള്‍…….ഉമ്മ പ്രിയപ്പെട്ട മുത്തിന് നന്ദി എന്റെ പ്രിയപ്പെട്ട സ്റ്റെഫിയെ എനിക്ക് നല്‍കിയ ദൈവത്തിനു
…… സ്‌നേഹം മാത്രം…
………. ലാല്‍സണ്‍ pullu

LEAVE A REPLY

Please enter your comment!
Please enter your name here