പൊടിയുപ്പില്‍ വിഷമാണ്, ഈ പരീക്ഷണം കാണൂ എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ശാസ്ത്രീയ വശം മനസിലാക്കി തരികയാണ് ഡോക്ടര്‍ സുരേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. വീഡിയോയില്‍ വിവരിക്കുന്നത് ഇങ്ങനെ:
ഒരു പാത്രത്തില്‍ അല്‍പ്പം നാരങ്ങാ നീര് ഒഴിക്കുന്നു, അതിലേക്ക് അല്‍പ്പം കഞ്ഞിവെള്ളം ഒഴിക്കുന്നു. ഇളക്കിയതിനു ശേഷം അതിലേക്ക് ഒരു സ്പൂണ്‍ പൊടിയുപ്പ് ഇടുന്നു. പൊടിയുപ്പിട്ട ഭാഗം നീല കളര്‍ ആകുന്നു. കല്ലുപ്പിട്ട ഭാഗം കളര്‍ മാറാതെ ഇരിക്കുന്നു. വീഡിയോയില്‍ ‘കണ്ടോ, പൊടിയുപ്പ് നീല കളര്‍ ആയത്, ഇത് വിഷമാണ്.’

കുറിപ്പ് വായിക്കാം:

പൊടിയുപ്പും കല്ലുപ്പും പൊടിയുപ്പില്‍ വിഷമാണ്, ഈ പരീക്ഷണം കാണൂ എന്ന രീതിയില്‍ നിങ്ങളും ഒരു വീഡിയോ ഒരു പക്ഷെ കണ്ടു കാണും. ഡോ. Jinesh PS ആണ് ഈ വീഡിയോ ശ്രദ്ധയില്‍ പെടുത്തിയത്. വീഡിയോ ഏതാണ്ട് ഇങ്ങനെയാണ്, ഒരു പാത്രത്തില്‍ അല്‍പ്പം നാരങ്ങാ നീര് ഒഴിക്കുന്നു, അതിലേക്ക് അല്‍പ്പം കഞ്ഞിവെള്ളം ഒഴിക്കുന്നു. ഇളക്കിയതിനു ശേഷം അതിലേക്ക് ഒരു സ്പൂണ്‍ പൊടിയുപ്പ് ഇടുന്നു. പൊടിയുപ്പിട്ട ഭാഗം നീല കളര്‍ ആകുന്നു. കല്ലുപ്പിട്ട ഭാഗം കളര്‍ മാറാതെ ഇരിക്കുന്നു. വീഡിയോയില്‍ ‘കണ്ടോ, പൊടിയുപ്പ് നീല കളര്‍ ആയത്, ഇത് വിഷമാണ്.’ ഇങ്ങനെ പോകുന്നു, വീഡിയോ. ശരിക്കും പൊടിയുപ്പ് വിഷം ആയതിനാലാണോ നീല കളര്‍ ആയത്? അല്ല. ‘അയഡൈസ് ഡ്’ ആയ ഉപ്പില്‍ വളരെ ചെറിയ അളവില്‍ പൊട്ടസ്യം അയഡൈഡ് ചേര്‍ത്തിട്ടുണ്ടാവും. പൊടിയുപ്പ് ‘അയഡൈസ് ഡ്’ അല്ലെങ്കില്‍ അയഡിന്‍ ചേര്‍ത്ത പൊടിയുപ്പായത് കൊണ്ടാണ് നീല കളര്‍ ആയത്. എങ്ങനെ ഇത് സംഭവിച്ചു?. ഇത് ചിലപ്പോള്‍ നിങ്ങള്‍ പ്ലസ് ടു വിന് അല്ലെങ്കില്‍ ചിലപ്പോള്‍ കെമിസ്ട്രി പ്രോജക്ടിന് ‘സ്റ്റാര്‍ച്ച് ടെസ്റ്റ്’ ചെയ്തിട്ടുണ്ടാവും? പൊട്ടസ്യം iodide (KI) ല്‍ ലയിപ്പിച്ച iodine (I2) ലായനിയന് ആണ് സ്റ്റാര്‍ച്ച് ടെസ്റ്റ് ചെയ്യാനായി ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും ഉണ്ടാകുന്ന triiodide anion ആണ് സ്റ്റാര്‍ച്ചില്‍ ഉള്ള അമിലോസ് (Amylose) എന്ന polysaccharide മായി ചേര്‍ന്ന് amylose-Iodine സംയുക്തം ഉണ്ടാകുന്നു, ഇതിന് നീല കളര്‍ ആണ്. അപ്പോള്‍ ആ വീഡിയോയില്‍ നാരങ്ങാ നീര്‍ ചേര്‍ത്തത് എന്തിനാണ്? ‘അയഡൈസ് ഡ്’ ആയ ഉപ്പില്‍ വളരെ ചെറിയ അളവില്‍ പൊട്ടസ്യം അയഡൈഡ് ചേര്‍ത്തിട്ടുണ്ടാവും എന്ന് പറഞ്ഞല്ലോ . ഇത് സ്റ്റാര്‍ച്ചും ആയി പ്രവര്‍ത്തിച്ചുള്ള കളര്‍ പ്രകടം ആകില്ല. എന്നാല്‍ നാരങ്ങാ നീര്‍ ഒഴിക്കുമ്പോള്‍ ഇതില്‍ ഉള്ള ആസിഡുകളുടെ സാന്നിധ്യത്തില്‍ പൊട്ടസ്യം അയഡൈഡ് വിഘടിപ്പിച്ചു triiodide anion ഉണ്ടാവും. ഈ അയഡിന്‍ ആണ് കഞ്ഞിവെള്ളത്തില്‍ ഉള്ള സ്റ്റാര്‍ച്ചും ആയി പ്രവര്‍ത്തിച്ചു നീല കളര്‍ ആകുന്നത്. എന്താണ് ഉപ്പ് അയഡൈഡ് ആക്കുന്നത്? സാധാരണ കല്ലുപ്പില്‍ അയഡിന്‍ ഉണ്ടാവില്ല. അയഡിന്റെ കുറവ് തൈറോയിഡ് ഗ്രന്ധികളില്‍ വീക്കം ഉണ്ടാക്കാം (ഗോയ്റ്റര്‍). ഇതു തടയുവാനാണ് ആരോഗ്യ വിദഗ്ദ്ധര്‍ 1950 മുതല്‍ ഇന്ത്യയില്‍ ഉപ്പില്‍ അയഡിന്‍ ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇപ്പോള്‍ മനസ്സിലായില്ലേ വിഷം ഉള്ളതു കൊണ്ടല്ല, അയഡിന്‍ ഉള്ളതു കൊണ്ടാണ് പൊടിയുപ്പ്, കഞ്ഞിവെള്ളത്തിലെ സ്റ്റാര്‍ച്ചും, നാരങ്ങാ നീരുമായി പ്രവര്‍ത്തിച്ചു നീല കളര്‍ ആയതെന്ന്. എഴുതിയത് : സുരേഷ് സി. പിള്ള

LEAVE A REPLY

Please enter your comment!
Please enter your name here