മലയാളസിനിമയില്‍ തന്റെതായൊരിടം വളരെപെട്ടന്ന് നേടിയെടുത്ത് താരമാണ് നടി നമിത പ്രമോദ്. സീരിയലിലൂടെ യാണ് താരം സിനിമയിലേക്ക് വന്നത്. നായിക യായി പിന്നീട് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളോടൊപ്പം താരം അഭിനയിച്ചു. പിന്നീട് അന്യ ഭാഷകളിലും തന്റെതായൊരിടം താരം നേടിയെടുത്തു.താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗംകളി. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കുശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ഗംകളി. അനന്യാ ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് മാജിക്ക് ഫ്രെയിമിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് ചിത്രം നിര്‍മിത്തച്. തിരക്കഥാകൃത്തായ ബിബിന്‍ ജോര്‍ജാണ് ചിത്രത്തിലെ നായകന്‍. സിദ്ദിഖ്, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തികൃഷ്ണ, ഗൗരി ജി. കിഷന്‍, സുരഭി, ബിന്ദു പണിക്കര്‍, സൗമ്യാ മോഹന്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിച്ചത്.

വിവാഹത്തിന് ശേഷം അഭിനയ ജീവിതം അവസാനിപ്പിക്കാന്‍ ആണ് തന്റെ തീരുമാനം എന്ന് താരമിപ്പോള്‍ തുറന്നുപറയുന്നു. മാത്രമല്ല തന്റെ ഈ തീരുമാനത്തെ മുന്‍നിരതാരങ്ങളെല്ലാം പ്രശംസിച്ചുവെന്നും താരം തുറന്നുപറഞ്ഞു. കുടുംബത്തെ സ്‌നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോള്‍ അറുപത് എഴുപതു ദിവസം വീട്ടില്‍ നിന്നും മാറിനില്‍ക്കണം.കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ആര് അവരെ നോക്കും? താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here