ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മലയാളകള്‍ക്ക് അത്ര ദഹിക്കുന്നതാരിയിരുന്നില്ലയ പ്രതീക്ഷിവയൊക്കെ പിന്നിലാതായിരുന്നു അത്തവണത്തെ കാഴ്ച.ഇപ്പോഴിതാ പ്രഖ്യാപിച്ച ജൂറിയെ കനത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ക്കൊണ്ട്ഒരു മമ്മൂട്ടി ആരാധിക ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കുറിപ്പ് വൈറലാകുന്നു.

ബിജെപി അനുഭാവി കൂടിയാണ് താനെന്ന് പറഞാഞണ് കുറിപ്പ് ആരംഭിക്കുന്നത്. !.അത് തുറന്നു പറയാന്‍ എനിക്ക് ഒരു മടിയുമില്ല. ഇപ്പൊ ഇത് ഇവിടെ പറയാന്‍ കാരണം, ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട പേരന്പിനും, മമ്മൂട്ടിക്കും അവാര്‍ഡ് നിഷേധിച്ചതിന് എതിരായി ഇട്ട പോസ്റ്റിന്റെ ഉദ്ദേശം എന്താണെന്നു പോലും മനസിലാക്കാതെ ഞാന്‍ എന്റെ പാര്‍ട്ടിയെ കുറ്റ പെടുത്തിയെന്നും, പ്രധാനമന്ത്രി മോദിജിയെ കുറ്റ പെടുത്തിയെന്നുമൊക്കെ പറഞ്ഞ് ചിലര്‍ ഇന്‍ബോക്‌സിലും, കമെന്റ് ബോക്‌സിലും വന്ന് അതിന്റെ വിശദീകരണം ചോദിക്കുന്നത് കൊണ്ടാണ ഈ കുറിപ്പിഴുതിയതെന്നും യുവതി കൂട്ടിചേര്‍ത്തു.

കുറിപ്പ് വായിക്കാം:

ഞാനൊരു ബിജെപി അനുഭാവി യുമാണ്.അതിലുപരി ഞാനൊരു മമ്മൂട്ടി ആരാധികയുമാണ് !.അത് തുറന്നു പറയാന്‍ എനിക്ക് ഒരു മടിയുമില്ല. ഇപ്പൊ ഇത് ഇവിടെ പറയാന്‍ കാരണം, ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട പേരന്പിനും, മമ്മൂട്ടിക്കും അവാര്‍ഡ് നിഷേധിച്ചതിന് എതിരായി ഇട്ട പോസ്റ്റിന്റെ ഉദ്ദേശം എന്താണെന്നു പോലും മനസിലാക്കാതെ ഞാന്‍ എന്റെ പാര്‍ട്ടിയെ കുറ്റ പെടുത്തിയെന്നും, പ്രധാനമന്ത്രി മോദിജിയെ കുറ്റ പെടുത്തിയെന്നുമൊക്കെ പറഞ്ഞ് ചിലര്‍ ഇന്‍ബോക്‌സിലും, കമെന്റ് ബോക്‌സിലും വന്ന് അതിന്റെ വിശദീകരണം ചോദിക്കുന്നത് കൊണ്ടാണ് ! എനിക്ക് മമ്മൂട്ടി സ്‌നേഹം മൂത്ത് എനിക്ക് ഭ്രാന്ത് ആയതാണോ എന്നൊക്കെയാണ് ഈ കൂട്ടരുടെ ചോദ്യം . ശെരിക്കും പറഞ്ഞാല്‍ ഒരു പോസ്റ്റ് ഇട്ടാല്‍ ആ പോസ്റ്റ് വായിച്ചു അതില്‍ എന്താണെന്നുള്ളത് മനസിലാക്കാന്‍ കഴിവില്ലാത്തവരല്ലേ ശെരിക്ക് ഭ്രാന്തുള്ളവര്‍ ? ഞാന്‍ ആ പോസ്റ്റില്‍ എന്റെ പാര്‍ട്ടി ആയ ബിജെപിയെയോ മോദിജിയെയോ ഒരു തരത്തിലും താഴ്ത്തി കെട്ടാന്‍ അറിഞ്ഞ് കൊണ്ട് ശ്രമിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത് അവാര്‍ഡ് പ്രെഖ്യാപിച്ച ജൂറി അംഗങ്ങളെ ആണ്. സ്വാഭാവികം ആയി അവര്‍ ബിജെപി അനുകൂലികള്‍ ആയി പോയത് എന്റെ തെറ്റ് അല്ല. തെറ്റ് കണ്ടാല്‍ അത് ആരാണേലും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് ഞാന്‍ . അത് ബിജെപി ആയാലും കമ്മ്യൂണിസ്‌റ് ആയാലും കോണ്‍ഗ്രസ് ആയാലും ഇങ്ങനെ തന്നെ ഞാന്‍ പ്രതികരിക്കും. അര്‍ഹിച്ച അവാര്‍ഡ് ആണേല്‍ അത് മമ്മൂക്കക്കും ലാലേട്ടനും എന്നല്ല ആര്‍ക്കു നിഷേധിച്ചാലും ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ ഇവരുടെയൊക്കെ സിനിമകളെ ഇഷ്ട പെടുന്ന ഞാന്‍ അതിനെതിരെ പ്രതികരിക്കും. ഇനി എന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചവരോട് ഞാന്‍ വിശദമാക്കി തരാം എ ഞാന്‍ പേരന്പിനെയും, മമ്മൂട്ടി എന്ന നടന് വേണ്ടിയും എന്ത് കൊണ്ടാണ് വാദിച്ചെന്ന്, അത് എന്റെ അന്ധമായ മമ്മൂട്ടി സ്‌നേഹം ആയിരുന്നോ, ഞാന്‍ ഏതേലും പാര്‍ട്ടിയെ കുറ്റപ്പെടുത്തിയോ എന്ന് നിങ്ങള്‍ക്ക് തന്നെ ഈ പോസ്റ്റ് വായിച്ച് തീരുമാനിക്കാം!.

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് രണ്ടു പേര്‍ക്കാണ്. ഉറി എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിനും, അന്ധദൂന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനക്കും ഇതില്‍ ഉറി എന്ന ചിത്രം പറയുന്നത് തീവ്രവാദികളുടെ ഉറി ആക്രമണവും തിരിച്ചു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊമേര്‍ഷ്യല്‍ സിനിമ എന്ന നിലയിലും ഒരു പട്ടാള ചിത്രം എന്ന നിലയിലും റെഫ്യൂജിയും സോള്ജിയറുമൊക്കെ പോലെ ഒരു മികച്ച ചിത്രം തന്നെയാണ് ഉറി.. അതിന് ആര്‍ക്കും ഒരു സംശയവുമില്ല.. പക്ഷേ ഇതിലെ നായകന്‍ ദേശീയ അവാര്‍ഡ് കിട്ടാനുള്ള എന്ത് അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് അവാര്‍ഡ് പ്രെഖ്യാപനം കേട്ടപ്പോ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്. അത് എന്റെ മാത്രം ചിന്ത ആയിരിക്കില്ല ആ ചിത്രം കണ്ടിട്ടുള്ള എല്ലാവര്‍ക്കും വന്ന ചിന്ത ആയിരിക്കും…!

ഇനി അന്ധദൂന്‍ എന്ന ചിത്രത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അന്ധന്‍ അല്ലാത്ത ഒരാള്‍ ആളുകളുടെ മുന്നില്‍ അന്ധനായി അഭിനയിച്ചു പിയാനോകള്‍ മനോഹരമായി വായിക്കുന്നതും ഒരാള്‍ അദ്ദേഹത്തെ തന്റെ വെഡിങ് ആനിവേഴ്‌സറിക്ക് ക്ഷണിക്കുകയും അവിടെ വെച്ചു ഒരു കൊലപാതകം കാണുന്നതും പിന്നീട് അതിന്റെ പുറകെയുള്ള അന്വേഷണവുമൊക്കെയാണ് ഇതിന്റെ കഥ തന്തു. മികച്ച ഒരു ത്രില്ലര്‍ ഗണത്തില്‍ ഉള്ള ചിത്രം തന്നെയാണ് അന്ധധൂന്‍. അത് അല്ലാതെ ദേശീയ അവാര്‍ഡ് പോയിട്ട് ഒരു സോപ് പെട്ടി പോലും കൊടുക്കാന്‍ ഉള്ള പറയത്തക്ക അഭിനയം ഒന്നും ഇതിലേയും നായകന്‍ കാഴ്ച വെച്ചിട്ടില്ല എന്ന് ആ ചിത്രവും കണ്ടവര്‍ക്ക് ബോധ്യമാകും…!

ഇനി ഇവര് അവാര്‍ഡ് തഴഞ്ഞ പേരന്പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ആ സിനിമ കണ്ടവരുടെ എല്ലാം മനസില്‍ തട്ടുന്നതാണ്. ഓട്ടിസത്തിന്റെ മറ്റൊരു മുഖമായ Cerbal Palsy എന്ന അപൂര്‍വ രോഗം ബാധിച്ച കുട്ടിയുടെ അച്ഛന്‍ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.12 അധ്യായങ്ങള്‍ ആയാണ് ആ ചിത്രം നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നതും, ‘ എന്റെ ജീവിതത്തിലെ ഏടുകള്‍ പറഞ്ഞാല്‍ നിങ്ങളൊക്കെ എത്ര അനുഗ്രഹീതരാകും എന്ന് നിങ്ങള്‍ക്ക് ബോധ്യമാകും ‘ എന്ന മുഖവുരയോടെയാണ് മമ്മൂക്കയുടെ ‘അമുദവന്‍’ കഥാപാത്രം നമ്മളെ കൂട്ടി കൊണ്ട് പോകുന്നതും. അടിക്കടി എത്തുന്ന വീഴ്ച്ചകള്‍ക്ക് മുന്നില്‍ കരച്ചിലിലേക്ക് വീഴാതെ നില്‍ക്കുന്ന മമ്മൂട്ടി എന്ന നടനെ പേരെന്‍പ് കണ്ടവര്‍ എങ്ങനെ മറക്കും !? അപ്പാ എന്നൊരു വിളി കേള്‍ക്കാന്‍ തന്റെ മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന മകളുടെ മുന്നില്‍ അവളുടെ ഇഷ്ടം നേടിയെടുക്കാന്‍ അവളുടെ ഒരു നോട്ടം കൊതിച്ചു പാട്ട് പാടിയും, നൃത്ത ചുവടുകള്‍ വെച്ചും, നായകുട്ടിയായ് കുരച്ചു ചാടിയും അവസാനം നിസ്സഹാനായി നിക്കുന്ന അതിലെ ആ ആറു മിനിറ്റ് രംഗം നമ്മള്‍ എങ്ങനെ മറക്കും !? മുറിയില്‍ അടച്ചു പൂട്ടിയിരിക്കുന്ന മകളെ കാണാന്‍ ഓടിളക്കി നോക്കുന്ന അച്ഛന്‍. ആ നേരം കട്ടിലിനടിയിലൂടെ നിരങ്ങി നീങ്ങുന്ന മകളുടെ നോട്ടവും അമുദവന്റെ നിസ്സഹായതയും കാണാതെ പോയ ജൂറിയെ നമ്മള്‍ എന്ത് വിളിക്കണം. സ്വന്തം മകള്‍ക്കു വേണ്ടി പുരുഷ വേശ്യയേ തപ്പി ചെല്ലുന്ന അമുദവന്‍.ആവശ്യം പറയുമ്പോള്‍ അവിടുത്തെ സ്ത്രീ മുഖത്തു അടിക്കുന്ന രംഗത്തിലും പിന്നീട് താന്‍ എന്തിനു വേണ്ടിയായണ് ഇങ്ങനൊരു കാര്യവുമായി വന്നതെന്നും ഒരു നിസ്സഹായനായ അച്ഛന്റെ ഭാവ തീവ്രമായ രീതിയില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്ന അതുല്യ നടന്റെ മുഖത്തു അപ്പോള്‍ മിന്നി മാറുന്ന ഭാവ വ്യെത്യാസങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ബുദ്ധിയുള്ള ആര്‍ക്കും സാധിക്കില്ല…!

തന്റെ ശരീരത്തെയും, ഭാവങ്ങളെയും, മുഖത്തെ പേശികളെയും വരെ സന്നിവേശിച്ചു അഭിനയിച്ച പേരെന്‍പിലെ അമുദവന്‍ എന്ന കഥാപാത്രത്തെ മാറ്റി നിര്‍ത്തി അവാര്‍ഡ് അര്‍ഹിക്കാത്ത ഉറിയിലെയും, അന്ധധൂനിലെയും നായകന്മാര്‍ക്ക് അവാര്‍ഡ് കൊടുത്തത് ജൂറികളുടെ വേണ്ടപ്പെട്ടവര്‍ ആയിട്ട് തന്നെയല്ലേ.! മോദിജിയുടെ ബാല്യം അവതരിപ്പിച്ച ബാലനുള്‍പ്പടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് 3 പേര്‍ക്ക് കൊടുത്തപ്പോള്‍, പേരെന്‍പില്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ആയി അഭിനയിച്ചു ഭ്രമിപ്പിച്ച സാധന എന്ന ആ പെണ്‍കുട്ടിക്ക് എന്ത് കൊണ്ട് ഇവര്‍ അവാര്‍ഡ് നല്‍കാന്‍ കൂട്ടാക്കിയില്ല !? അപ്പൊ ഈ അവാര്‍ഡ് പ്രെഖ്യാപിച്ച ജൂറികള്‍ മണ്ടന്മാര്‍ തന്നെ അല്ലെ എന്നേ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ചിട്ടുള്ളൂ…

സിനിമ എന്നുള്ളത് ഒരു കലയാണ്. ആ കലയില്‍ ആര് രാഷ്ട്രീയം കലര്‍ത്തിയാലും അത് തെറ്റ് തന്നെയാണ്. ലോക സിനിമയില്‍ 17 ആമത്തെ സ്ഥാനത് വന്ന പേരന്പ് എന്ന സിനിമയുടെ പേര് പോലും നമ്മുടെ സ്വന്തം രാജ്യത്ത് ഒന്ന് പരാമര്‍ശിച്ചില്ല എന്ന് ഓര്‍ക്കുമ്പോള്‍ സിനിമ എന്ന കലയെ ഇഷ്ടപെടുന്ന ഏതൊരു ഇന്ത്യക്കാരനും, ഈ അവാര്‍ഡിനെ രാഷ്ട്രീയ അവാര്‍ഡ് എന്ന് തന്നെയേ വിശേഷിപ്പിക്കൂ. മലയാളത്തിന്റെ സ്വന്തം നടന്‍ അഭിനയിക്കാതെ ജീവിച്ചു കാണിച്ചിട്ടും ആ ജീവിതം പോലും കണ്ടില്ല എന്ന് നടിച്ചു മനപ്പൂര്‍വം നോര്‍ത്ത് ഇന്‍ഡ്യക്കാര്‍ക്കായി ആ പരമോന്നതമായ അവാര്‍ഡ് വീതിച്ചു നല്‍കിയെങ്കില്‍ ആ നഷ്ടം നമ്മള്‍ മൊത്തം മലയാളികള്‍ക്ക് ആണ്…! ഒരു ശരാശരി മലയാളി സ്ത്രീ പ്രേക്ഷക എന്ന നിലയില്‍ ഞാന്‍ അതിനെതിരെ പ്രതികരിച്ചു. അത് എനിക്ക് ഭ്രാന്തുണ്ടായിട്ടോ ആരെയും മോശ പ്പെടുത്താനോ അല്ല. അത് ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ എന്റെ സ്വാതന്ത്ര്യവും അവകാശവുമാണ്.

ഇങ്ങനെയുള്ള ഓരോ പ്രതിക്ഷേധങ്ങള്‍ കണ്ടിട്ട് എങ്കിലും അടുത്ത വര്‍ഷം നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡുകളില്‍ ഒന്നായ നാഷണല്‍ അവാര്‍ഡ് അര്‍ഹിക്കുന്നവര്‍ക്ക് തന്നെ കൊടുത്ത് ആ പരമോന്നതമായ അവാര്‍ഡിന് വില ഉണ്ടെന്നു തെളിയിക്കാന്‍ അടുത്ത വട്ടം വരുന്ന ജൂറിമാര്‍ക്ക് സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട് എന്നേ വിമര്‍ശിക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ഒരായിരം നന്ദി പറഞ്ഞ് നിര്‍ത്തട്ടെ!…

#സുജ കെ

LEAVE A REPLY

Please enter your comment!
Please enter your name here