കാലവര്‍ഷത്തിന്റ െദുരിതപെയ്ത്തില്‍ കേരളം പ്രളയഭീഷണി നേരിടുമ്പോള്‍ നിരവധിയാളുകളാണ് കൈതാങ്ങായി എത്തുന്നത്. കേരളം ഇന്ന് ഭിമുഖീകരിക്കുന്ന ഭീകരാവസ്ഥയില്‍ നിന്ന് വളെര വേഗം നമ്മള്‍ കരകയറുമെന്ന് പ്രത്യാശിക്കാം. ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ ശക്തമായി തുടരുകയാണ്.ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യയും,

കഴിഞ്ഞ വര്‍ഷവും താരം നിരവധിസഹായങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കായി നല്‍കിയിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ ദുരുതബാധിതര്‍ വസിക്കുന്ന കോഴിക്കോട് ക്യാമ്പിലേക്ക് ് പത്ത് ടെംപററി ടോയ്ലെറ്റുകളാണ് നടന്‍ ജയസൂര്യ നല്‍കിയത്. കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്‌ലറ്റുകള്‍ വീതമാണ് താരം നല്‍കിയത്. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട് എന്നറിഞ്ഞതിനാലാണ് അദ്ദേഹം ക്യാമ്പുകളില്‍ അവസ്ഥ നോക്കി കണ്ട് അടിസ്ഥാനത്തിലാണ് ടോയ്‌ലറ്റുകള്‍ നല്‍കിയത്.

സോഷ്യല്‍മീഡിയയിലൂടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സഹായങ്ങള്‍ നല്‍കരുതെന്ന സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. ആലപ്പുഴയില്‍ പ്രളയ ബാധിതര്‍ക്കായി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കള്‍ പലതും പുഴുവരിച്ചിവന്നാണ് പ്രചാരണം, നിരവധി സുമനസ്സുകളാണ് ദുരുതം അനുഭവിക്കുന്നവര്‍ക്ക് കൈ താങ്ങായി രംഗത്തുള്ളത് . തലസ്ഥാനത്ത് നിന്ന് ഒരുപാട് വൊളന്‍ഡിയര്‍മാരും ദുരിത ബാധിത ക്യാമ്പുകളില്‍ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here