വെബ് സീരീസുകളുടെ കാലമാണിത്. നല്ല ഒരു കോണ്‍സെപ്റ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ തിയേറ്റര്‍ റീലീസ് തേടി പോകാതെ അനായാസമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ വെബ് സീരീസുകളിലൂടെ കഴിയുന്നുണ്ട്. മലയാളത്തിലും ഒരുപാട് വെബ് സീരീസുകള്‍ വന്നു, ഒന്നല്ല ഒരുപാട് വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു വെബ് സീരിസ് ആണ് കരിക്ക്.

അവതരണത്തിലെ പുതുമയും നിത്യ ജീവിതത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളുമായി കരിക്കിന്റെ ഓരോ എപ്പിസോഡും വൈറലാണ്. കരിക്കിന്റെ വിജയം അതിലെ അഭിനേതാക്കളുടെ കൂടെ വിജയമാണ്. ജോര്ജും, ലോലനും, ശംഭുവും ഒക്കെ പ്രേക്ഷകര്‍ക്ക് ഓരോ എപ്പിസോഡ് കഴിയുമ്പോഴും പ്രിയങ്കരരായി മാറുകയാണ്. ഇതില്‍ എടുത്ത് പറയേണ്ട പേരുകളാണ് ലോലന്റെയും ജോര്‍ജിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടേത്. ജോര്‍ജിനെ അവതരിപ്പിക്കുന്നത് അരുണ്‍ കെ അനിയനും ലോലനെ അവതരിപ്പിക്കുന്നത് ശബരീഷ് സജിനുമാണ്. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ക്രിയേറ്റീവ് ഹെഡ്.

ലേറ്റസ്റ്റ് എപ്പിസോഡിലുണ്ടായിരുന്ന അമേയ മാത്യു എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. ഇപ്പോഴിതാ അമേയ ഇപ്പോഴിതാ ഒരു മുന്നറിയിപ്പുമായി സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ്. തന്റെ പേരിലുള്ള വ്യാജന്മാരെ സൂക്ഷിക്കണമെന്ന് അമേയ പറയുന്നു.

തേരാ പാരാ എന്ന പേരില്‍ കരിക്ക് ടീം ഒരു സിനിമ ചെയ്യുന്നു എന്ന വാര്‍ത്തപങ്കുവച്ചിരുന്നു. കരിക്കിന്റെ യൂടൂബ് ചാനലില്‍ കൂടി തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിരവധിയാളുകളാണ് വരാന്‍ പോകുന്ന സിനിമക്ക് പിന്തുണയുമായി വന്നിരിക്കുന്നത്. ഏതായാലും ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഏറ്റെടുത്ത പോലെ ഇവരെ ബിഗ് സ്‌ക്രീനിലും ആരാധകര്‍ പിന്തുണക്കും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ലോലനെയും ജോര്‍ജിനെയും ശംഭുവിനെയുമെല്ലാം നമുക്കിനി തിയേറ്ററില്‍ ഇരുന്നു കാണാം. കരിക്കിന്റെ യൂടൂബ് ചാനല്‍ വഴി പുറത്തിറക്കിയ മോഷന്‍ പോസ്റ്റര്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here