ഷാജി കൈലാസ്-ആനി ദമ്പതിമാരുടെ മകന്‍ ജഗന്റെ പുതിയ റെസ്റ്ററന്റ് സംരംഭം-RINGS by Annie വാര്‍ത്തകളില്‍ ഇടം നേടുന്നു.വിവാഹത്തോട സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടിമാരുടെ ഗണത്തില്‍ പെടുന്ന താരമാണ് ആനിയും. പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസുമൊത്തുള്ള വിവാഹശേഷം താരം കുടുംബത്തോടൊപ്പം വീട്ടമ്മയായി കഴിയുകയാണ്.

ഈ അടുത്ത കാലത്തായാണ് താരം അമൃത ചാനലിലെ ആനീസ് കിച്ചന്‍ എന്ന പരിപാടി അവതരിപ്പിച്ച വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. നല്ല നാടന്‍ കോട്ടയം ഭാഷയിലൂടെ താരം ആരാധകരുടെ വീണ്ടും കൈയ്യിലെടുത്തു. പരിപാടി ഹിറ്റായപ്പെഴാണ് മകന്‍ ജഗന്റെ മനസില്‍ അമ്മയെവച്ച് ഒരു ഫുഡ് റിലേറ്റഡ് ബിസ്സിനസ്സ് തുടങ്ങിയാലോ എന്നൊരു ഐഡിയ വന്നത്. അങ്ങനം ആ സ്വപനം ഇന്ന് റിങ്‌സ് ബൈ ആനി എന്നപേരില്‍ എത്തിനില്‍ക്കുന്നു.

മിനി സ്‌ക്രീനില്‍ എത്തിയത് മുതല്‍ താരത്തോട് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇനി എപ്പോഴാണ് സിനിമയിലേക്കെന്ന് ,സിനിമയും കുടുംബ ജീവിതവും രണ്ടാണ്. സിനിമയോട് എനിക്ക് എന്നും ആദരവും കടപ്പാടുമുണ്ട് ഒരിക്കലും ഞാന്‍ ഈ വേദി തള്ളി പറയില്ല ആനി അഭിമുഖങ്ങളില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here