ആളുകള്‍ ചോദിക്കും എനിക്ക് ഇത് തന്നെയാണോ പണിയെന്ന് !!! ദിലീപേട്ടന്‍ പറഞ്ഞത് അന്ന് സത്യമായെന്ന് അനു സിതാര

0

മലയാളത്തിലെ പുതുമുഖ നടിമാരില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര. നിഷ്‌കളങ്കമായ അഭിനയ ശൈലി കൈമുതലാക്കി മുന്നേറുന്ന താരത്തെ മറ്റ് നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്. മിക്കവാറുമെല്ലാവരും വിവാഹ ശേഷം സിനിമ വിടുമ്പോള്‍, അനു വെള്ളിത്തിരയിലേക്ക് വന്നതു തന്നെ വിവാഹ ശേഷമായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും അവാര്‍ഡുകള്‍ വാരിക്കൂട്ടണമെന്നും താരത്തിനില്ല. അനു സിത്താര നല്ല നടിയായിരുന്നു എന്ന് നാളെ ആളുകള്‍ പറഞ്ഞ് കേള്‍ക്കണമെന്നതു മാത്രമാണ് ആഗ്രഹം.

പ്രേക്ഷകര്‍ക്ക് എന്ന് ഓര്‍ത്തിരിക്കാന്‍ പറ്റുന്ന സിനിമകള്‍ ചെയ്യണമെന്നും അനു ആഗ്രഹിക്കുന്നു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപ് സിദ്ദിക്ക് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ശുഭരാത്രി’യിലും അനുവുണ്ട്.’അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിനു ശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ശുഭരാത്രി.

ഇത്രയും വിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ദിലീപേട്ടന്റെകൂടെ അഭിനയിക്കാന്‍ മടിയില്ലെയെന്നായിരുന്നു പലരുടെയും ചോദ്യം എന്ന് തുറന്നു പറഞ്ഞിരുന്നു. ദിലീപേട്ടനെ പോലെ വലിയ ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന അവസരം കളയുവാന്‍ മാത്രം താന്‍ ആളല്ലെന്നും അഭിനയരംഗത്തുനിന്നും പോയി കഴിഞ്ഞാലും തന്റെ മക്കളോട് ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട് എന്ന് തനിക്ക് പറയാന്‍ സാധിക്കണമെന്നും അനുസിത്താര സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല ചിത്രത്തിന്റെ ഫസ്ട് ലുക്കില്‍ ഇരുവരുടേയും വിവാഹഫോട്ടോയായിരുന്നു പങ്കുവച്ചത്. അപ്പോള്‍ തന്നെ ദിലീപേട്ടന് പറഞ്ഞിരുന്നു. ആളുകള്‍ പറയും തനിക്ക് ഇതുതന്നെയാണോ പണിയെന്ന് – അനു സിതാര ഒഭിമുഖത്തില്‍ പറഞ്ഞഉ. . താരത്തിന്റെ അനിയത്തിയും ഇപ്പോള്‍ അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here