സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തി തിളങ്ങുന്ന നിരവധി നടിമാരുണ്ട് മലയാള സിനിമയില്‍ നമിത പ്രമോദും മിയയും അത്തരത്തില്‍ മിനിസ്‌ക്രീനില്‍ നിന്ന് വന്നു മലയാളസിനിമയുടെ നായിക പദവി യിലേക്കെത്തിയ താരങ്ങളാണ്. പക്ഷെ റിയാലിറ്റിഷോകളില്‍ നിന്നും സിനിമയിലേക്കെത്തി പേരെടുക്കുന്ന ചുരുക്കം ചിലരെ ഉള്ളു. അത്തരത്തില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് മഞ്ജു പത്രോസ്. മലയാളത്തിലെ നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് വളരെ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചു.വെറുതേ അല്ല ഭാര്യ’യുടെ ഫൈനലില്‍ വേദിയില്‍ നില്‍ക്കവേ, മഞ്ജു തുറന്നു പറഞ്ഞത്, പരിപാടിയുടെ ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ തങ്ങളുടെ കയ്യില്‍ 1000 രൂപ പോലും തികച്ചെടുക്കാന്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു, അന്ന് ഗായിക റിമി ടോമി പ്രവചിച്ചതു ഇന്ന് സത്യമായി.റിയാലിറ്റി ഷോയില്‍ വരുമ്പോള് താരത്തിന് 90 കിലോഗ്രാമായിരുന്നു ശരീരഭാരം. രണ്ടാഴ്ച നീളുന്ന ഓരോ ഡയറ്റും കൃത്യമായി ചെയ്ത് താരം തടി വളരെ പെട്ടന്ന് കുറച്ചിരുന്നു. 14 ദിവസംകൊണ്ട് താരം 74 കിലോയില്‍ എത്തിയിരുന്നു. തടി കുറച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

താരത്തിനെതിരെ സോഷ്യല്‍മീഡിയല്‍ സൈബര്‍ ആക്രമണം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു. വളരെ വള്‍ഗറായ രീതിയിലാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം കുറച്ചു നാളായി കണ്ടുവരുന്നത്. ഇതിനെതിരെ താരം പ്രതികരിച്ചു.

ഫോട്ടോസും വീഡിയോസും ഉപയോഗിച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ ആറ് മാസം മുന്‍പ് മഞ്ജു സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു. അതിന്റെ ഭാഗമായി കൗമാരക്കാരനടക്കം രണ്ടു പേരെ പോലീസ് പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തയാണ് ഇപ്പോഴുള്ള പുതിയ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന തോന്നലുകള്‍ ഉള്ളവര്‍ക്കുള്ള ഒരു മറുപടി കൂടിയാണ് ഇപ്പോഴുള്ള ഈ നടപടി, പലരും ഭയംകൊണ്ട് ഇത് മറച്ചുവയ്ക്കും പ്രതികരിക്കാതിരിക്കുംയ പക്ഷെ മഞ്ജുവിനെ പോലെ ധൈര്യമായി മുന്നോട്ട് വന്ന് പരാതികൊടുക്കാന്‍ കഴിയുന്നവര്‍ വളെരെ ചുരിക്കമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here