നീണ്ട ഒരിടവേളയ്ക്ക് ശേഷം സ്‌റ്റൈലിഷായി ”എല്‍സമ്മ ”!!! ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട്

0

”എല്‍സമ്മ എന്ന ആണ്‍കുട്ടി” എന്ന ചിത്രത്തിലൂടെ ലാല്‍ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച് അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍. ക്യാമറമാന്‍ ജോമോന്‍ ടി ജോണിനെ വിവാഹം ചെയ്തശേഷം താരം  സിനിമയില്‍ സജീവമായില്ല. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളു കൂടിയാണ് ആന്‍.

പൊതുചടങ്ങുകളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കുന്ന ആന്‍ അഗസ്റ്റിന്‍ ഒരു ഇടവേളയ്ക്കു ശേഷം ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിന് വന്നിരുന്നു. പിങ്ക് നിറത്തിലുള്ള സാരിയില്‍ സ്‌റ്റൈലിഷ് ആയാണ് താരം വിവാഹ നിശ്ചയ വിരുന്നില്‍ പങ്കെടുക്കാനെത്തിയത്. നിരവധി പേര്‍ താരത്തിനൊപ്പം സെല്‍ഫി എടുത്തു. താരം അങ്ങനെ വാര്‍ത്തകളില്‍ വീണ്ടും ഇടം നേടി.

ഇപ്പോഴിതാ വളരെ കാലത്തിന് ശേഷം ഇന്‍സ്റ്റഗാര്മില്‍ പുതിയൊരു ചിത്രം ആരാധകര്‍ക്കായി താരം പങ്കുവച്ചിരിക്കുകയാണ്. വളെരെ നീണ്ട കാലത്തിന് ശേഷം നടത്തിയ ഫോട്ടോഷൂട്ടാണിതെന്ന് താരം ചിത്രത്തിനൊപ്പം കൂട്ടി ചേര്‍ത്തു. രണ്ട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ജോമോനും ആനും വിവാഹിതരായിരിയ്ക്കുന്നത്.

ആന്‍ അഗസ്റ്റിന്‍- ജോമോന്‍ പ്രണയം ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത ”പോപ്പിന്‍സ്” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here