ലൂസിഫറിലെ ആ പൊട്ടിപ്പൊളിഞ്ഞ പള്ളി പുനർനിമ്മിച്ച് നൽകി ആന്റണി പെരുമ്പാവൂർ

0

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിൽ ചിത്രീകരിച്ച പള്ളി പുതുക്കി പണിതുനൽകി ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ആശിർവാദ് സിനിമാസ് പുതുക്കി പണിത് നൽകിയത്. മോഹൻലാലും മഞ്ജുവാര്യരും അഭിനയിച്ച സുപ്രധാനമായ ഒരു രംഗം ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. ലൂസിഫറിന് വേണ്ടി ഈ പള്ളി സെറ്റിട്ടതാണെന്നാണ് പലരും കരുതിയത്. സിനിമ പൂർത്തിയായാൽ പള്ളി പുതുക്കി പണിയുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ലൂസിഫർ ഗംഭീര വിജയമായതോടെ പള്ളി പുതുക്കി പണിയുകയായിരുന്നു.

ജെ.എം വിൽക്കി എന്ന സായിപ്പ് സ്ഥാപിച്ച ദേവാലയമായിരുന്നു ഇത്. പേര് സിഎസ്ഐ പള്ളിയെന്നായിരുന്നുവെങ്കിലും മാർത്തോമ്മ, ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികർ ഇവിടെ കുർബ്ബാന അർപ്പിച്ചിരുന്നു. പിന്നീട് ഓരോ സഭകൾക്കും വെവ്വേറെ ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ ഈ പള്ളിയിൽ വിശ്വാസികളുടെ തിരക്കു കുറഞ്ഞു. അതോടെ ആളനക്കമില്ലാതെ കാടുപിടിച്ച അവസ്ഥയായി. 2016 ൽ ഈ പള്ളിയുടെ ചുമതല ഒരു വൈദികൻ ഏറ്റെടുത്തു. പിന്നീടാണ് ലൂസിഫറിന്റെ അണിയറ പ്രവർത്തകർ ഷൂട്ടിങ്ങിനായി പള്ളി ആവശ്യപ്പെട്ടത്. ഒരു സിനിമയ്ക്ക് അപ്പുറം, ഇത്തരത്തിൽ ഉള്ള ഇടപെടലുകൾ അഭിനന്ദനാർഹം തന്നെ.! അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ..!

മോഹന്‍ലാലിനെ കൂടാതെ വിവേക് ഒബറോയ്, മഞ്ചു വാരിയര്‍, ടോവിനോ തോമസ്‌, കലാഭവന്‍ ഷാജോണ്‍, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. മാര്‍ച്ച്‌ ഇരുപത്തിയെട്ടിനു ആണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത ദിനം മുതല്‍ ഹൌസ് ഫുള്‍ ഷോ തുടര്‍ന്ന സിനിമക്ക് വന്‍ സ്വീകരണമാണ് ലോകമെമ്പാടും ലഭിച്ചത്.  ലൂസിഫറിലൂടെ താന്‍ നല്ലൊരു ഡയറക്ടര്‍ കൂടിയാണെന്ന് പ്രിത്വിരാജ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കിടയില്‍ സിനിമയില്‍ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ നന്നായി ഉപയോഗിച്ച മറ്റൊരു സംവിധായകനും കഴിഞ്ഞിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here