തൊണ്ണൂറുകളിലെ നായിക ” അനുഷ” !!! മലയാളികള്‍ കണ്ട് മറന്ന നായിക

0

 

90കളുടെ ആദ്യപകുതിയില്‍ മലയാളികള്‍ക്ക് സുപരിചിതയായ നടി അനുഷയെ മലയാളികള്‍ മറന്നുകാണാന്‍ വഴിയില്ല. പ്രശസ്തസിനിമാഗ്രൂപ്പായ മൂവിസ്ട്രീറ്റില്‍ താരത്തെക്കുറിച്ച വന്ന ലേഖനം വൈറലാകുകയാണ്. പുന്നഗൈ അരസി കെ.ആര്‍.വിജയയുടെ സഹോദരീ പുത്രി എന്ന ലേബലിലാണ് അനുഷ ശ്രദ്ധിക്കപ്പെടുന്നത്.കെ ആര്‍.വിജയക്ക് പുറമേ അനുഷയുടെ മാതാവ് കെ.ആര്‍.സാവിത്രിയും മാതൃസഹോദരി കെ.ആര്‍.വത്സലയും അഭിനേത്രികള്‍ എന്ന നിലയില്‍ തെന്നിന്ത്യയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

കുറിപ്പ് വായിക്കാം:

ലോ ബജറ്റ് സിനിമകള്‍ വഴി 90കളുടെ ആദ്യപകുതിയില്‍ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുഷ.തെന്നിന്ത്യയിലെ വലിയ സിനിമാപാരമ്പര്യം കൈമുതലായുള്ള കുടുംബത്തില്‍ നിന്നാണ് അനുഷയുടെ വരവ്.പുന്നഗൈ അരസി കെ.ആര്‍.വിജയയുടെ സഹോദരീ പുത്രി എന്ന ലേബലിലാണ് അനുഷ ശ്രദ്ധിക്കപ്പെടുന്നത്.കെ ആര്‍.വിജയക്ക് പുറമേ അനുഷയുടെ മാതാവ് കെ.ആര്‍.സാവിത്രിയും മാതൃസഹോദരി കെ.ആര്‍.വത്സലയും അഭിനേത്രികള്‍ എന്ന നിലയില്‍ തെന്നിന്ത്യയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

13ആം വയസ്സില്‍ തെലുങ്കിലായിരുന്നു അനുഷയുടെ ആദ്യ സിനിമ റിലീസ് ആയത്.അധികം വൈകാതെ മലയാളത്തിലും അവര്‍ അരങ്ങേറ്റം കുറിച്ചു.പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയത ഫസ്റ്റ് ബെല്‍ എന്ന ജയറാം ചിത്രം വഴിയായിരുന്നു അനുഷയുടെ മലയാളത്തിലേക്കുള്ള വരവ്.തുടര്‍ന്ന് നിരവധി മലയാളം സിനിമകളില്‍ അവര്‍ അഭിനയിച്ചു.ഡോളര്‍,ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം USA,അറേബ്യ,കുലപതി,സുല്‍ത്താന്‍ ഹൈദരാലി,KL7/95 എറണാകുളം നോര്‍ത്ത്,വെല്‍ക്കം ടു കൊടൈക്കനാല്‍,എക്‌സ്‌ക്യൂസ് മീ ഏത് കോളേജിലാ,കല്യാണപ്പിറ്റേന്ന്,ഭാരതീയം..etcഎന്നിവയാണ് അനുഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രധാനപ്പെട്ട മലയാളസിനിമകള്‍.10 വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ വിവിധ ഭാഷകളിലായി ഏതാണ്ട് 50ഓളം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്..മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു അവര്‍.മലയാളത്തില്‍ ,ബാബു ആന്റണി,ജഗദീഷ് എന്നിവരുടെ നായികയായാണ് അനുഷ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്.നിസ്സാര്‍ സംവിധാനം ചെയ്ത ഗോവ എന്ന സിനിമയിലാണ് അവസാനമായി അവര്‍ മലയാളത്തില്‍ അഭിനയിച്ചത്.മികച്ചതെന്ന് എടുത്ത് പറയാന്‍ തക്ക നല്ല കഥാപാത്രങ്ങളൊന്നും അനുഷക്ക് മലയാളത്തില്‍ ലഭിച്ചിട്ടില്ല.കരിയറിന്റെ അവസാനം ബി-ഗ്രേഡ് സിനിമകളിലടക്കം അഭിനയിച്ചിട്ടുമുണ്ട് ഈ നടി.

90കളില്‍ തെന്നിന്ത്യയിലെ ഉയരക്കാരിയായ നടിമാരില്‍ ഒരാളായ അനുഷ തമിഴ്‌നാട് ബാസ്‌കറ്റ്‌ബോള്‍ ടീമിലെ അംഗമായിരുന്നു്.2006ല്‍ ശരവണന്‍ എന്ന വ്യക്തിയെ വിവാഹം ചെയ്ത അനുഷ ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ചെന്നൈയിലാണ് താമസം.സോഷ്യല്‍ മീഡിയ വഴി ഇപ്പോഴും ആരാധകരുമായി സജീവമായി ഇടപെടലുകള്‍ നടത്തുന്ന അഭിനേത്രി കൂടിയാണ് 41കാരിയായ അനുഷ.അനുഷയുടെ മൂത്ത സഹോദരി രാഗസുധയും അഭിനേത്രിയാണ്.മലയാളത്തിലടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാഗസുധ,നടനും നടി പ്രിയരാമന്റെ മുന്‍ഭര്‍ത്താവുമായ രഞ്ജിത്തിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.2013ല്‍ വിവാഹിതരായ ഇരുവരും എന്നാല്‍ തൊട്ടടുത്ത വര്‍ഷം വേര്‍പിരിയുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here