അനിയത്തിപ്രാവുമുതല്‍ ഇന്ന് വരെ എക്കാലത്തെയുെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോബോബന്‍.ഇപ്പോഴിതാ താരത്തെ വെല്ലുന്ന തരത്തിലുള്ള കിടിലന്‍ ഡ്യൂപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിരവധി ഡ്യൂപ്പുകള്‍ ഇതിന് മുന്‍പ് വന്നിട്ടുണ്ടെങ്കിലും ഇത്രയ്ക്കും പെര്‍ഫെക്ഷന്‍ ഇത് വരെ കിട്ടിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കുഞ്ചാക്കോബോബനും പ്രിയയും വിവാഹം  കഴിക്കുന്നത്. 2005നാണ് ഇരുവരും വിവാഹിതരായത്.നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചന് ഒരു ആണ്‍ കുഞ്ഞ് ജനിച്ചത്. അദ്ദേഹം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ ആരാധകരെ അറിയിച്ചത്. ‘ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്‍കുന്നു’ -എന്നായിരുന്നു കുഞ്ചാക്കോ ഇന്‍സ്റ്റാഗ്രാമില്‍ മകന്‍ പിറന്നനാള്‍ പോസ്റ്റ് ചെയ്തത്.

വളരെയേറെ സന്തോഷത്തോടെയാണ് പ്രേക്ഷകരേവരും ഈ വാര്‍ത്ത ഏറ്റെടുത്തത്.കഴിഞ്ഞ ദിവസം താരസമ്പന്നമായി കുഞ്ഞിന്റെ മാമോദീസയും കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ദിലീപും കാവ്യാ മാധവനും ഇസഹാക്കിനു ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ കാവ്യയുടെ പിന്നീലായിരുന്നു ക്യാമറകണ്ണുള്‍. താരം അതീവ സുന്ദരിയായാണ് ചടങ്ങില്‍ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here