കൂടുതല്‍ ഗ്ലാമറസ്സാകുന്നു !!! സാനിയ തമിഴിലേക്ക് ചുവടുറപ്പിക്കുന്നു

0

ഒരൊറ്റ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷക പ്രീതി നേടുകയെന്നത് ചില്ലറ കാര്യമല്ല. മലയാളത്തില്‍ ആ ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍ വെയ്പ്പും വളരെ പെട്ടന്നായിരുന്നു.

ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ താരത്തിന് വേഗം സാധിച്ചു. മാത്രമല്ല പൃഥ്വിരാജ് സംവിധായകനായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലൂസിഫറിലും താരം മികച്ച വേഷം ചെയ്തിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പ്പും വളരെ പെട്ടന്നായിരുന്നു. സാനിയക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. സ്വല്‍പം മോഡേണായ സാനിയക്ക് അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്. ചിലതിന് താരം തന്നെ മറുപടി നല്‍കാറുണ്ട്.താരത്തിന്റെ പുതിയ ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒരു ഡാന്‍സര്‍ എന്നതിലുപരി നല്ലൊരു അഭിനേത്രി കൂടിയാണെന്ന് സാനിയ ലൂസിഫറിലൂടെ തെളിയിച്ചിരുന്നു.താരത്തിന് മുന്‍പൊരു പ്രണയം ഉള്ളതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ താന്‍ ഇപ്പോള്‍ സിംഗിളാണെന്നും പ്രണയമൊക്കെ പിന്നെയുമാകാമെന്നും ഇപ്പോള്‍ അടിച്ചപൊളിച്ച് നടക്കാനാണ് ഇഷ്ടമെന്നും പറഞ്ഞു.ഇപ്പോഴിതാ മലയാളത്തിന് പുറമെ താരം തമിഴിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. മലയാളത്തിലും പുതിയ പ്രൊജക്ടുകള്‍ വേറെയുണ്ട്, അന്യഭാഷയിലേക്ക് പോയാലും തനിക്കി മലയാളമാണ് പ്രിയപ്പെട്ടതെന്ന് സാനിയ അഭിമുഖത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here